േകാവിഡിനെ നേരിടൽ: ശാസ്​ത്രീയ ആഗോള പ്രതികരണം ആവശ്യം –സൗദി യു.എന്നിൽ

ജുബൈൽ: കോവിഡ് -19 പകർച്ചവ്യാധിയെ നേരിടാൻ ശാസ്ത്രത്തെ അടിസ്ഥാനമാക്കി സുതാര്യവും ശക്തവും ഏകോപിതവും വിശാലവുമായ ആ ഗോള പ്രതികരണം ആവശ്യമാണെന്ന് ഐക്യരാഷ്​ട്രസഭയിലെ സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ അബ്​ദുല്ല ബിൻ യഹിയ അ ൽമുവല്ലാമി. ഈ പൊതുവായ ഭീഷണിക്കെതിരെ ഐക്യപ്പെടാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്. നാമെല്ലാവരും ഒരു യുദ്ധത്തെ അഭിമുഖീകരിക്കുന്നു. കോവിഡി​​െൻറ ആരോഗ്യപരവും സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെ അഭിസംബോധന ചെയ്യുന്നത് ഇന്ന് ഏറെ പ്രാധാന്യമുള്ള കാര്യമാണ്.

ഈ പ്രതിസന്ധിയിൽനിന്ന് കരകയറാൻ സഹകരണവും ഫലപ്രദമായ ഏകോപനവും ആവശ്യമുള്ള ഘട്ടത്തിലാണ് നാമുള്ളതെന്ന് സൽമാൻ രാജാവ് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ഫലസ്തീൻ പ്രശ്നം ഉൾപ്പെടെ പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെ സംബന്ധിച്ച് വ്യാഴാഴ്ച സുരക്ഷാ കൗൺസിലി​​െൻറ ഒാൺലൈൻ യോഗത്തിലാണ് രാജ്യത്തി​​െൻറ പ്രസ്താവന വന്നത്. ഇസ്രായേൽ അധിനിവേശ ഫലസ്തീൻ പ്രദേശത്ത് തങ്ങളുടെ സെറ്റിൽമ​െൻറ്​ നയം തുടരുകയാണെന്നും നിയമവിരുദ്ധമായ ഇസ്രായേലി​​െൻറ എല്ലാ നടപടികളും പദ്ധതികളും രാജ്യം നിരസിച്ചുവെന്നും അംബാസഡർ ചൂണ്ടിക്കാട്ടി. ഫലസ്തീൻ ലക്ഷ്യത്തിനായി സൗദി അറേബ്യയുടെ പിന്തുണ അംബാസഡർ ആവർത്തിച്ചു. യമൻ ജനതക്കുള്ള ഐക്യരാഷ്​ട്രസഭയുടെ പദ്ധതിക്ക് സൗദി സർക്കാർ പിന്തുണ പ്രഖ്യാപിച്ചതായി അദ്ദേഹം പറഞ്ഞു.


500 മില്യൺ ഡോളർ യമനിൽ കോവിഡ് വ്യാപനം തടയുന്നതിന് സഹായമായി നൽകും. യമനിൽ സമാധാനം സ്ഥാപിക്കാനുള്ള രാജ്യത്തി​​െൻറ മഹത്തായ ശ്രമങ്ങളെ അംബാസഡർ ഉയർത്തിക്കാട്ടി. യമനിൽ വെടിനിർത്തലിനായി അന്താരാഷ്​ട്രതലത്തിൽ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും ഇറാൻ പിന്തുണക്കുന്ന ഹൂതി വിഭാഗം അതിന് തയാറാവുന്നില്ല എന്നാണ് നഗരങ്ങളെയും സിവിലിയന്മാരെയും ആക്രമിക്കുന്നതിലൂടെ തീവ്രവാദികൾ തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - covid-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.