റിയാദ്: സൗദി അറേബ്യയിൽ വ്യാഴാഴ്ച 612 പേർ കൂടി കോവിഡ് മുക്തരായി. പുതുതായി 492 പേർക്ക് രോഗം സ്ഥിരീകരിച്ചു. 26 പേർ കോവിഡ് ബാധിച്ച് രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ മരിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 335,097 പോസിറ്റീവ് കേസുകളിൽ 319746 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4794 ആയി ഉയർന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 10557 പേരാണ്. അതിൽ 993 പേരുടെ നില ഗുരുതരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.4 ശതമാനമായി. മരണനിരക്ക് 1.4 ശതമാനമാണ്. റിയാദ് 5, ജിദ്ദ 3, മക്ക 2, മദീന 1, ഹുഫൂഫ് 2, മുബറസ് 1, ബുറൈദ 1, അബഹ 5, ഹഫർ അൽബാത്വിൻ 1, നജ്റാൻ 2, റിജാൽ അൽമ 1, അയൂൺ 1, അഹദ് മസറ 1 എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച മരണങ്ങൾ സംഭവിച്ചത്.
24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 55. യാംബു 52, ജിദ്ദ 39, മക്ക 39, ദഹ്റാൻ 27, ഹുഫൂഫ് 27, ഹുഫൂഫ് 26, റിയാദ് 26, ഖമീസ് മുശൈത്ത് 17, മുബറസ് 15, ഹാഇൽ 13, ബൽജുറഷി 12, ദമ്മാം 11, അറാർ 11, നജ്റാൻ 8 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. വ്യാഴാഴ്ച 49,535 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,541,028 ആയി.
റിയാദ് 1081, ജിദ്ദ 955, മക്ക 749, ഹുഫൂഫ് 251, ത്വാഇഫ് 203, ദമ്മാം 136, മദീന 134, അബഹ 117, ജീസാൻ 106, ബുറൈദ 99, മുബറസ് 77, ഹാഇൽ 70, ഹഫർ അൽബാത്വിൻ 70, തബൂക്ക് 69, അറാർ 63, സബ്യ 43, മഹായിൽ 43, അൽബാഹ 37, ഖത്വീഫ് 34, അബൂ അരീഷ് 32, സകാക 27, ബീഷ 27, ഖമീസ് മുശൈത്ത് 27, അൽറസ് 25, ബെയ്ഷ് 24, വാദി ദവാസിർ 23, ഖർജ് 20, അൽഖുവയ്യ 18, സാംത 18, നജ്റാൻ 18, അയൂൺ 18, ഖോബാർ 15, ഉനൈസ 12, അൽമജാരിദ 11, റിജാൽ അൽമ 10, അൽനമാസ് 8, അൽഅർദ 7, റഫ്ഹ 7, ഹുറൈംല 6, അഹദ് റുഫൈദ 6, ദർബ് 6, ജുബൈൽ 5, അൽ-ജഫർ 5, അഹദ് മസറ 5, സുൈലയിൽ 4, ഖുൻഫുദ 4, ശഖ്റ 4, മുസാഹ്മിയ 4, ദമദ് 4, നാരിയ 3, യാംബു 3, അൽമദ്ദ 3, ഹുത്ത ബനീ തമീം 3, ദഹ്റാൻ 3, ഖുറയാത് 3, ബല്ലസ്മർ 3, ഹായ്ത് 3, സുൽഫി 3, അൽദായർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അയൂൺ അൽജുവ 2, തുവാൽ 2, റാബിഖ് 2, ശറൂറ 2, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അല്ലൈത് 1, ഖൈസൂമ 1, സാറാത് ഉബൈദ 1, ഖുൽവ 1, ഖഹ്മ 1, അൽഖൂസ് 1, തബർജൽ 1, ബഖഅ 1, അബ്ഖൈഖ് 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.