റിയാദ്: സൗദി അറേബ്യയിൽ പുതിയ കോവിഡുകളിൽ നേരിയ വർധനവ്. ആഴ്ചകളായി കുറഞ്ഞുവന്ന കണക്കിലാണ് ചൊവ്വാഴ്ച ഉയർച്ച കാണിച്ചത്. ദിവസങ്ങളായി 500ൽ താഴെയായിരുന്നു രോഗികൾ. എന്നാൽ 24 മണിക്കൂറിനിടെ 539 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.
696 കോവിഡ് ബാധിതർ സുഖം പ്രാപിച്ചു. 27 രോഗികൾ രാജ്യത്തെ വിവിധയിടങ്ങളിൽ മരിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 3,34,187 പോസിറ്റീവ് കേസുകളിൽ 3,18,542 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4739 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.3 ശതമാനമായി ഉയർന്നു. 1.4 ശതമാനമാണ് മരണനിരക്ക്.
രാജ്യത്ത് വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,906 ആയി കുറഞ്ഞു. ഇതിൽ 1005 പേരുടെ നില ഗുരുതരമാണ്. റിയാദ് 2, ജിദ്ദ 4, മക്ക 3, മദീന 1, ഹുഫൂഫ് 3, ത്വാഇഫ് 4, ബുറൈദ 1, അബഹ 2, ഹഫർ അൽബാത്വിൻ 1, നജ്റാൻ 2, ജീസാൻ 2, റിജാൽ അൽമ 1, റഫ്ഹ 1 എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച മരണങ്ങൾ സംഭവിച്ചത്.
24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ജിദ്ദയിലാണ്, 61. മക്ക 53, മദീന 46, ഹുഫൂഫ് 35, റിയാദ് 35, യാംബു 34, ഖമീസ് മുശൈത്ത് 21, ഹാഇൽ 21, ബൽജുറഷി 20, ദമ്മാം 18, നജ് റാൻ 13, ദഹ്റാൻ 12, അല്ലൈത് 12 മുബറസ് 10 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. ചൊവ്വാഴ്ച 51,676 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 64,44,173 ആയി.
റിയാദ് 1072, ജിദ്ദ 947, മക്ക 745, ഹുഫൂഫ് 248, ത്വാഇഫ് 202, ദമ്മാം 135, മദീന 133, അബഹ 110, ജീസാൻ 104, ബുറൈദ 97, മുബറസ് 75, ഹാഇൽ 69, തബൂക്ക് 68, ഹഫർ അൽബാത്വിൻ 68, അറാർ 63, സബ്യ 43, മഹായിൽ 42, അൽബാഹ 37, ഖത്വീഫ് 33, അബൂ അരീഷ് 31, സകാക 27, ബീഷ 27, ഖമീസ് മുശൈത്ത് 26, അൽറസ് 25, ബെയ്ഷ് 24, വാദി ദവാസിർ 23, ഖർജ് 20, അൽഖുവയ്യ 18, നജ്റാൻ 16, അയൂൺ 17, സാംത 17, ഖോബാർ 15, ഉനൈസ 12, അൽമജാരിദ 11, റിജാൽ അൽമ 9, അൽനമാസ് 8,
അൽഅർദ 7, റഫ്ഹ 7, ഹുറൈംല 6, അഹദ് റുഫൈദ 6, ദർബ് 6, ജുബൈൽ 5, അൽ-ജഫർ 5, സുൈലയിൽ 4, ഖുൻഫുദ 4, അഹദ് മസാറ 4, ശഖ്റ 4, മുസാഹ്മിയ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, ഹുത്ത ബനീ തമീം 3, ദഹ്റാൻ 3, ഖുറയാത് 3, ബല്ലസ്മർ 3, ഹായ്ത് 3, ദമദ് 3, സുൽഫി 3, അൽദായർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അയൂൺ അൽജുവ 2, തുവാൽ 2, റാബിഖ് 2, ശറൂറ 2, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അല്ലൈത് 1, ഖൈസൂമ 1, സാറാത് ഉബൈദ 1, ഖുൽവ 1, ഖഹ്മ 1, അൽഖൂസ് 1, തബർജൽ 1, ബഖഅ 1, അബ്ഖൈഖ് 1.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.