റിയാദ്: സൗദി അറേബ്യയിൽ വെള്ളിയാഴ്ച 472 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 26 പേർ രാജ്യത്തെ വിവിധയിടങ്ങളിൽ മരിച്ചു. 843 രോഗികൾ സുഖം പ്രാപിച്ചു. ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ 3,32,329ഉം ആകെ മരണസംഖ്യ 4625ഉം രോഗമുക്തരുടെ ആകെ എണ്ണം 3,15,636ഉം ആയി. രാജ്യത്തെ വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12,068 ആയി കുറഞ്ഞു. ഇതിൽ 1043 പേരുടെ നില ഗുരുതരമാണ്.
രാജ്യത്തെ രോഗമുക്തി നിരക്ക് 95 ശതമാനവും മരണ നിരക്ക് 1.4 ശതമാനവുമായി. റിയാദ് 6, ജിദ്ദ 5, മക്ക 3, ത്വാഇഫ് 1, മുബറസ് 2, ഹാഇൽ 3, ഹഫർ അൽബാത്വിൻ 2, അബൂ അരീഷ് 1, സബ്യ 1, സാംത 2 എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച മരണങ്ങൾ സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മക്കയിലാണ്, 86. മദീന 46, ദമ്മാം 32, റിയാദ് 30, യാംബു 26, ഹുഫൂഫ് 18, ദഹ്റാൻ 18, ഹാഇൽ 16, ജിദ്ദ 14, അറാർ 11, ഖമീസ് മുശൈത്ത് 10, ബൽജുറഷി 9, ഖത്വീഫ് 9, ത്വാഇഫ് 8 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. വെള്ളിയാഴ്ച 38,698 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,275,557 ആയി.
റിയാദ് 1057, ജിദ്ദ 930, മക്ക 728, ഹുഫൂഫ് 242, ത്വാഇഫ് 197, മദീന 132, ദമ്മാം 132, അബഹ 99, ജീസാൻ 97, ബുറൈദ 95, മുബറസ് 74, തബൂക്ക് 67, അറാർ 63, ഹാഇൽ 66, ഹഫർ അൽബാത്വിൻ 64, മഹായിൽ 42, സബ്യ 40, അൽബാഹ 35, ഖത്വീഫ് 32, അബൂ അരീഷ് 28, സകാക 26, ഖമീസ് മുശൈത്ത് 26, ബീഷ 27, ബെയ്ഷ് 24, വാദി ദവാസിർ 23, അൽറസ് 24, ഖർജ് 19, അൽഖുവയ്യ 18, ഖോബാർ 15, അയൂൺ 17, സാംത 17, നജ്റാൻ 14, ഉനൈസ 11, അൽമജാരിദ 10, റിജാൽ അൽമ 8, അൽനമാസ് 8, അൽഅർദ 7, ഹുറൈംല 6, അഹദ് റുഫൈദ 6, ദർബ് 6, ജുബൈൽ 5, അൽ-ജഫർ 5, സുൈലയിൽ 4, ഖുൻഫുദ 4, ശഖ്റ 4, റഫ്ഹ 5, അഹദ് മസാറ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, മുസാഹ്മിയ 3, ഹുത്ത ബനീ തമീം 3, ദഹ്റാൻ 3, ഖുറയാത് 3, ബല്ലസ്മർ 3, ഹായ്ത് 3, ദമദ് 3, സുൽഫി 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അൽദായർ 2, അയൂൺ അൽജുവ 2, തുവാൽ 2, റാബിഖ് 2, ശറൂറ 2, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അല്ലൈത് 1, ഖൈസൂമ 1, സാറാത് ഉബൈദ 1, ഖുൽവ 1, ഖഹ്മ 1, അൽഖൂസ് 1, തബർജൽ 1, ബഖഅ 1, അബ്ഖൈഖ് 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.