കോവിഡ്: സൗദിയിൽ പുതിയ രോഗികളുടെ എണ്ണം വർധിക്കുന്നു

ജിദ്ദ: സൗദിയിൽ വീണ്ടും പുതിയ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. ഇന്ന് 1,309 പുതിയ രോഗികളും 1,022 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 4,70,723 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,52,209 ഉം ആയി.

ഇന്ന് 14 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,635 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ 10,879 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,533 പേരുടെ നില ഗുരുതരമാണ്.

ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.06 ശതമാനവും മരണനിരക്ക് 1.62 ശതമാനവുമാണ്.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 388, റിയാദ് 262, കിഴക്കൻ പ്രവിശ്യ 235, അസീർ 115, ജീസാൻ 95, മദീന 81, അൽ ഖസീം 53, നജ്റാൻ 21, അൽബാഹ 17, ഹാഇൽ 17, തബൂക്ക് 11, വടക്കൻ അതിർത്തി മേഖല 9, അൽ ജൗഫ് 2.

Tags:    
News Summary - covid: The number of new patients is increasing in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.