റിയാദ്: സൗദിയിൽ കോവിഡ് വ്യാപനം കുറയുന്നു എന്ന് തെളിയിക്കുന്ന പുതിയ കണക്കാണ് ചൊവ്വാഴ്ച പുറത്തുവന്നത്. രോഗികളുടെ പ്രതിദിന കണക്ക് അഞ്ചുമാസത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ്. 898 പേർക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 718 പേർ സുഖം പ്രാപിക്കുകയും ചെയ്തു. എന്നാൽ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും വലിയ കുറവുണ്ടായിട്ടില്ല.
24 മണിക്കൂറിനിടെ 32 പേർ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി മരണത്തിന് കീഴടങ്ങി. റിയാദ് 7, ജിദ്ദ 3, മക്ക 6, ഹുഫൂഫ് 3, മുബറസ് 1, ഹാഇൽ 2, ഹഫർ 1, ജീസാൻ 2, മഹായിൽ 1, അബൂ അരീഷ് 1, അറാർ 1, അൽബാഹ 1, സുൽഫി 1, ശഖ്റ 1, അൽഅർദ 1 എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 3,16,670 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 2,91,514 ഉം ആണ്. ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3929 ആയി ഉയർന്നിട്ടുണ്ട്.
നിലവിൽ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവരുടെ എണ്ണം 21,227 ആണ്. ഇവരിൽ 1519 പേരുടെ നില ഗുരുതരമാണെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. ചൊവ്വാഴ്ച പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ് തത് മക്കയിലാണ്, 81. ജിദ്ദ 72, മദീന 50, ഹുഫൂഫ് 46, റിയാദ് 46, ത്വാഇഫ് 42, മുബറസ് 33, ഹാഇൽ 30, ഹഫർ അൽബാത്വിൻ 25 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. 24 മണിക്കൂറിനിടെ 49,989 കോവിഡ് ടെസ്റ്റുകൾ നടന്നു. ഇതോടെ രാജ്യത്ത് ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 5,160,518 ആയി.
റിയാദ് 987, ജിദ്ദ 815, മക്ക 645, ഹുഫൂഫ് 215, ത്വാഇഫ് 174, മദീന 128, ദമ്മാം 120, ബുറൈദ 76, തബൂക്ക് 59, അറാർ 55, മുബറസ് 53, ജീസാൻ 51, ഹാഇൽ 49, ഹഫർ അൽബാത്വിൻ 47, മഹായിൽ 33, ഖത്വീഫ് 31, സബ്യ 26, അൽബാഹ 25, സകാക 21, വാദി ദവാസിർ 21, അൽറസ് 19, ഖമീസ് മുശൈത്ത് 19, അബൂ അരീഷ് 18, ബീഷ 18, അബഹ 17, ഖർജ് 17, അൽഖുവയ്യ 17, ബെയ്ഷ് 17, ഖോബാർ 15, അയൂൺ 12, നജ്റാൻ 11, അൽമജാരിദ 10, ഉനൈസ 10, സാംത 7, ഹുറൈംല 6, റിജാൽ അൽമ 6, ജുബൈൽ 5, അൽനമാസ് 5, സുൈലയിൽ 4, അഹദ് റുഫൈദ 4, ദർബ് 4, ഖുൻഫുദ 4, ശഖ്റ 4, അൽഅർദ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, മുസാഹ്മിയ 3, ഹുത്ത ബനീ തമീം 3, ദഹ്റാൻ 3, അൽബദാഇ 2, ഖുറയാത് 2, ഹുത്ത സുദൈർ 2, ബല്ലസ്മർ 2, അൽദായർ 2, റഫ്ഹ 1, സുൽഫി 2, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അൽ-ജഫർ 1, അല്ലൈത് 1, ഖൈസൂമ 1, അയൂൺ അൽജുവ 1, സാറാത് ഉബൈദ 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.