ജിദ്ദ: അഞ്ച് മുതൽ 11 വരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ ഡോസ് മുതിർന്നവരുടെ നേർ പകുതിയായിരിക്കുമെന്നും ഇത് രണ്ടു ഘട്ടങ്ങളായാണ് നൽകുകയെന്നും സൗദി ആരോഗ്യ മന്ത്രാലയം സഹമന്ത്രി ഡോ. അബ്ദുല്ല അസിരി അറിയിച്ചു. ഫൈസർ വാക്സിനാണ് കുട്ടികൾക്ക് നൽകുക. കോവിഡ് ബാധിച്ച കുട്ടികളുടെ മിക്ക കേസുകളിലും രോഗലക്ഷണം വളരെ കുറവാണെന്നും ചെറിയകൂട്ടം മാത്രമെ ഗുരുതര രോഗങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നുള്ളൂവെന്നും ഡോ. അസിരി പറഞ്ഞു. വാക്സിനെടുത്ത കുട്ടികളിൽ രോഗലക്ഷണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രായമായവരോടൊപ്പം കഴിയുന്നവരാണ് എന്നത് പരിഗണിച്ചാണ് കുട്ടികൾക്ക് വാക്സിൻ നൽകുന്നത്. ഗുരുതര രോഗം തടയുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ കുത്തിവെപ്പിെൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നത് വരെ വാക്സിൻ ഡോസുകളുടെ വിതരണം തുടരും. വാക്സിൻ പകർച്ചവ്യാധി തടയുന്നതോടൊപ്പം രോഗം ബാധിച്ചവരിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കേസുകൾ കുറയ്ക്കുന്നു.
ഒപ്പം ബൂസ്റ്റർ ഡോസുകൾ കോവിഡിെൻറ വകഭേദത്തെ തടുക്കുമെന്നും വരും വർഷങ്ങളിൽ ചില ഗ്രൂപ്പുകൾ വാക്സിൻ എടുക്കേണ്ടത് തുടരേണ്ടിവരുമെന്നും ഡോ. അസിരി പറഞ്ഞു. രാജ്യത്തെ ചില വിഭാഗങ്ങൾക്ക് മാത്രമായിരുന്നു ഇതുവരെ ബൂസ്റ്റർ ഡോസ് നൽകിയിരുന്നതെങ്കിലും വാക്സിൻ രണ്ടാം ഡോസ് നൽകിയശേഷം പ്രതിരോധശേഷി കുറയുന്നത് പരിഗണിച്ച് നിലവിൽ ബൂസ്റ്റർ ഡോസ് എല്ലാവർക്കും അത്യാവശ്യവും നിർബന്ധവുമാണെന്നും സൗദി ആരോഗ്യ മന്ത്രാലയം സഹമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.