ദമ്മാം: കോവിഡ് പ്രതിരോധ വാക്സിെൻറ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മതിയായ പ്രതിരോധശേഷി നിലനിൽക്കുമെന്ന് സൗദി ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു. പൂർണമായും രോഗത്തെ അതിജയിക്കാൻ മൂന്നാമതൊരു ഡോസ് വാക്സിൻകൂടി സ്വീകരിക്കേണ്ടിവരുമെന്ന് നേരേത്ത അറിയിച്ചിരുന്നു. എന്നാൽ, കൂടുതൽ പഠനങ്ങൾക്കു വിധേയമാക്കിയതിെൻറ അടിസ്ഥാനത്തിലാണ് മൂന്നാമതൊരു വാക്സിെൻറ ആവശ്യമില്ലെന്ന തീരുമാനമെന്ന് സൗദി ആരോഗ്യ പ്രിവൻറിവ് വകുപ്പ് സഹമന്ത്രി ഡോ. അബ്ദുല്ല അസീരി പറഞ്ഞു.
ഫൈസറും ബയോടെക് വാക്സിനും സ്വീകരിച്ചവർക്ക് പ്രതിരോധശേഷി അധിക നാൾ നിലനിൽക്കുന്നില്ല എന്ന അഭിപ്രായം ഉയർന്നു വന്നതിനെത്തുടർന്നാണ് 65 വയസ്സിന് മുകളിലുള്ളവരും മറ്റു രോഗങ്ങൾക്ക് ചികിത്സ നേരിടുന്നവരും മൂന്നാമതൊരു ഡോസ് വാക്സിൻകൂടി സ്വീകരിക്കുന്നത് കൂടുതൽ സുരക്ഷിതമായിരിക്കുമെന്ന വാദമുയർന്നത്. എന്നാൽ, ആറു രാജ്യങ്ങളിലെ 152 കേന്ദ്രങ്ങളിൽ 45,000 ആളുകളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തെ തുടർന്നാണ് മൂന്നാമത്തെ ഡോസ് ആവശ്യമില്ലെന്ന നിലപാടിൽ അധികൃതർ എത്തിച്ചേർന്നത്. സെപ്റ്റംബർ 15നാണ് ഇതിെൻറ റിപ്പോർട്ട് പുറത്തുവന്നത്.
വാക്സിൻ സ്വീകരിച്ചവരിൽ ക്രമാനുഗതമായ പ്രതിരോധശേഷി കുറയുന്നുണ്ടെങ്കിലും കോവിഡ് വൈറസിനെ ചെറുക്കാനുള്ള പ്രതിരോധശേഷി നിലനിൽക്കുന്നു എന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. വാക്സിൻ സ്വീകരിച്ച് ആറു മാസം കഴിഞ്ഞിട്ടും മതിയായ പ്രതിരോധശേഷി ഇവരിൽ നിലനിൽക്കുന്നതായി കണ്ടെത്തി.
ഒരു ദിവസം 2,01,505 എന്ന നിരക്കിൽ 40.7 ദശലക്ഷത്തിലധികം ഡോസ് കോവിഡ് വാക്സിൻ രാജ്യത്ത് ഇതുവരെ വിതരണം ചെയ്തു കഴിഞ്ഞു. അതേസമയം, അപ്രതീക്ഷിതമായി രാജ്യെത്തത്തിയ കോവിഡിനെ പ്രതിരോധിക്കുന്നതിൽ ആസൂത്രിത ശ്രമങ്ങൾ ഏറെ സഹായിച്ചിട്ടുണ്ട്. രാജ്യമെമ്പാടും പരിശോധന കേന്ദ്രങ്ങൾ സ്ഥാപിച്ച് സൗജന്യ സേവനം നൽകിയാണ് രാജ്യം ആദ്യ നടപടി മുന്നോട്ടുവെച്ചത്. ഇവിടെനിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പ്രതിരോധ നടപടികൾ നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.