ജിദ്ദ: സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ച സർക്കാർ, സ്വകാര്യ ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ കുടുംബങ്ങൾക്ക് സൗദി മന്ത്രിസഭ പ്രഖ്യാപിച്ച ധനസഹായ വിതരണം തുടങ്ങി. അഞ്ചു ലക്ഷം റിയാലാണ് മരിച്ചവരുടെ അനന്തരാവകാശികൾക്ക് ലഭിക്കുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാൻ കഴിഞ്ഞ ഡിസംബറിൽ സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭ യോഗമാണ് തീരുമാനിച്ചത്.
ആ തീരുമാനമാണ് ഇപ്പോൾ നടപ്പാക്കാൻ തുടങ്ങിയത്. കോവിഡ് സാഹചര്യത്തിൽ രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കാനുള്ള പ്രവർത്തനത്തിനിടയിൽ കോവിഡ് ബാധിക്കുകയും മരിക്കുകയും ചെയ്ത സർക്കാർ, സ്വകാര്യ ആരോഗ്യരംഗത്തെ സ്വദേശികളും വിദേശികളുമായ ജീവനക്കാരുടെ അനന്തരാവകാശികൾക്കാണ് ധനസഹായം ലഭിക്കുക. കോവിഡ് മൂലം മരിച്ച സർക്കാർ അല്ലെങ്കിൽ സ്വകാര്യ ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ കുടുംബങ്ങൾക്ക് ധനസഹായം വിതരണം ചെയ്യാനുള്ള തുടക്കം.
മന്ത്രിസഭയുടെ തീരുമാനം നടപ്പാക്കുന്നതിെൻറ ഭാഗമാണെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. ആരോഗ്യമേഖലയിലെ ജീവനക്കാർ ഉൾപ്പെടെയുള്ള രാജ്യത്തെ പൗരന്മാരോടും വിദേശികളോടും സർക്കാർ കാണിക്കുന്ന ശ്രദ്ധയും പരിഗണനയും പ്രതിഫലിപ്പിക്കുന്നതാണിത്. കോവിഡിനെ പ്രതിരോധിക്കാൻ രാജ്യത്തെ എല്ലാ ആരോഗ്യ മേഖലകളിലെയും ജീവനക്കാർ നടത്തിയ ശ്രമങ്ങൾ മഹത്തരവും അഭിനന്ദനാർഹവുമാണ്.
കോവിഡ് സമയത്ത് രോഗികളെ ശുശ്രൂഷിക്കാനും പരിപാലിക്കാനും സമർപ്പണത്തോടും ആത്മാർഥതയോടുമാണ് ആരോഗ്യ മേഖലയിലെ ജീവനക്കാർ പ്രവർത്തിച്ചത്. സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യം സംരക്ഷിക്കാൻ ജീവൻ അർപ്പിച്ചവർ അവരുടെ മുൻപന്തിയിലുണ്ട്. ദൈവം അവർക്ക് കരുണയും പാപമോചനവും നൽകെട്ടയെന്ന് ആരോഗ്യമന്ത്രി ആശംസിച്ചു.
രാജ്യവാസികളുടെ ആരോഗ്യസുരക്ഷക്ക് സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും വലിയ പരിഗണനയും പരിമിതികളില്ലാത്ത പിന്തുണയുമാണ് നൽകിയത്. രാജ്യം ഒരുക്കുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താൻ നിരന്തരം ശ്രദ്ധ ചെലുത്തുകയാണ്. പകർച്ചവ്യാധി തടയാനും സാഹചര്യം നിയന്ത്രിക്കാനും എല്ലാ ശാസ്ത്രീയവും പ്രായോഗികവുമായ മാർഗങ്ങളിലൂടെയും അതിെൻറ വ്യാപനം തടയാനും സൗദിയിലെ ആരോഗ്യ മേഖലകൾ വലിയ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.