റിയാദ്​ കെ.എം.സി.സി പ്രസിഡൻറ് സ്ഥാനം​ രാജിവെച്ചിട്ടില്ലെന്ന് സി.പി. മുസ്​തഫ​

റിയാദ്: കെ.എം.സി.സി റിയാദ്​ സെൻട്രൽ കമ്മിറ്റി പ്രസിഡൻറായ താൻ തൽസ്ഥാനം രാജിവച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന്​ സി.പി. മുസ്തഫ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇത്തരത്തിൽ വാർത്ത പ്രചരിപ്പിക്കുന്നവർ സംഘടനാ വിരുദ്ധ പ്രവർത്തനമാണ് നടത്തുന്നത്​. മുൻ കമ്മിറ്റിയിൽ നിലനിന്നിരുന്ന ചില വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സംസ്ഥാന നേതൃത്വം മുസ്​ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് അബ്​ദുറഹ്​മാൻ കല്ലായിയും സെക്രട്ടറി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയും റിയാദിലെത്തി ഇരുവിഭാഗങ്ങളെയും ഉൾപ്പെടുത്തി പുതിയ കമ്മിറ്റി പ്രഖ്യാപിക്കുകയാണ്​ ചെയ്​തത്​. ആ കമ്മിറ്റിയുടെ പ്രസിഡൻറാണ്​ താൻ. ആ പദവിയിൽ താനിപ്പോഴും തുടരുകയാണ്​. താനറിയാതെ എ​െൻറ രാജി​ ആരാണ്​ പ്രഖ്യാപിച്ചതെന്ന്​ മനസിലാവുന്നില്ലെന്നും ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ സംഘടനയെ സമൂഹമധ്യത്തിൽ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമമാണെന്നും പ്രവർത്തകർ ഇത്തരക്കാരെ സൂക്ഷിക്കണമെന്നും ഈ ശ്രമങ്ങൾ വിലപോവില്ലന്നും സി.പി. മുസ്തഫ വാർത്താക്കുറിപ്പിൽ പറഞ്ഞു.

Tags:    
News Summary - CP Musthafa says he hasn't resigner from the kmcc president post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.