റിയാദ്: സർവ മേഖലകളിലും ഭരണപരാജയം നേരിടുന്ന എൽ.ഡി.എഫ് സർക്കാറിനെതിരെ വരുന്ന ആരോപണങ്ങളിൽനിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് മുഖ്യമന്ത്രിയും സി.പി.എമ്മും നടത്തിക്കൊണ്ടിരിക്കുന്ന വർഗീയ പരാമർശങ്ങളെന്ന് കെ.എം.സി.സി റിയാദ് ഓൾഡ് സനാഇയ ഏരിയാകമ്മിറ്റി ആരോപിച്ചു.
പി. ജയരാജന്റെ ആത്മകഥയിലും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലും നടത്തിയ അടിസ്ഥാനരഹിതമായ വർഗീയ പരാമർശങ്ങൾ ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിനെതിരെ വരാൻപോകുന്ന ഉപതെരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും എക്സിക്യൂട്ടിവ് യോഗം വിലയിരുത്തി.
യോഗത്തിൽ സൗദി നാഷനൽ കമ്മിറ്റിയുടെ സാമൂഹിക സുരക്ഷാ സ്കീം കാമ്പയിനിന്റെ ഏരിയാതല ഉദ്ഘാടനം അധ്യക്ഷൻ ഷാഹിദ് അറക്കൽ, അബുൽ അസീസ് കൊടുവള്ളിക്ക് അപേക്ഷാ ഫോറം നൽകി നിർവഹിച്ചു.
റസാഖ് പൊന്നാനി, ജബ്ബാർ പാലക്കാട്, സി.കെ. നാസർ, സലീം സിയാംകണ്ടം, ഷഫീക് കുറുവ, റഫീക് തലശ്ശേരി, കാസിം പന്നിയൂർ, നൗഷാദ് തോട്ടുങ്ങൽ, മുസ്തഫ തൂത, അൻസാർ കൊല്ലം, അഷ്റഫ് പൂക്കോട്ടൂർ, ഷെഫീഖ് മഞ്ചേരി, റഫീഖ് പന്തല്ലൂർ എന്നിവർ സംസാരിച്ചു. നൗഫൽ ചാപ്പപ്പടി സ്വാഗതവും ഹനീഫ കൊടുവള്ളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.