ഹാഇൽ: കെ.എം.സി.സി ഹാഇൽ സിറ്റിയും ഹബീബ് മെഡിക്കൽ സെൻററും സംയുക്തമായി ആരോഗ്യ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിനോട് അനുബന്ധിച്ച് കുടുംബങ്ങൾക്ക് എൻറർടൈൻമെൻറ് എന്ന നിലയിൽ കുട്ടികളുടെ കായിക വിനോദങ്ങളും ഫാമിലി ക്വിസ് പ്രോഗ്രാമുകളും കൂടാതെ ഹാഇൽ ബീറ്റ്സിെൻറ മനോഹരമായ സംഗീതസന്ധ്യയും അരങ്ങേറി.
സെമിനാറിൽ ഡോ. അരവിന്ദും ഡോ. റസാഖ് ഉമ്മത്തൂരും രണ്ട് സെഷനുകളിലായി സദസുമായി സംവദിച്ചു.
രോഗലക്ഷണങ്ങൾ അറിഞ്ഞിട്ടും യഥാവിധി ചികിത്സ തേടാതെ സ്വയം ചികിത്സിക്കുന്നത് പ്രവാസികളിൽ മരണനിരക്ക് കൂടാൻ കാരണമായതായി ഡോ. അരവിന്ദ് അഭിപ്രായപ്പെട്ടു.
ലൈഫ് സ്റ്റൈൽ അസുഖങ്ങൾക്ക് ഒരു പരിധിവരെ പ്രവാസികളുടെ ഭക്ഷണരീതിയും വ്യായാമ കുറവും മാനസിക പിരിമുറുക്കവും കാരണമാകുന്നതായി ഡോ. റസാഖ് ഉമ്മത്തൂർ അഭിപ്രായപ്പെട്ടു.
പരിപാടിയിൽ സിറ്റി കമ്മിറ്റി പ്രസിഡൻറ് കാദർ കൊടുവള്ളി അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് മൊയ്തു മൊകേരി ഉദ്ഘാടനം നിർവഹിച്ചു. സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി ബഷീർ മാള, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബാപ്പു എസ്റ്റേറ്റ് മുക്ക് എന്നിവർ സംസാരിച്ചു.
സിറ്റി കമ്മിറ്റി സെക്രട്ടറി നസ്റുദ്ദീൻ സ്വാഗതവും ട്രഷറർ എ.വി.സി. ഇബ്രാഹിം നന്ദിയും പറഞ്ഞു. ഹാരിസ് മച്ചക്കുളം, സക്കരിയ ആയഞ്ചേരി, സിറാജുൽ മുനീർ, സിദ്ദീഖ് മക്കരപറമ്പ്, ബാബു ചേളാരി, കബീർ മർഹബ, ഫൈസൽ നരിക്കുനി തുടങ്ങിയവർ കുട്ടികളുടെ കലാപരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.