റിയാദ്: കേളി കലാസാംസ്കാരികവേദി അൽഖർജ് ഏരിയ ഹുത്ത യൂനിറ്റ് നിർവാഹക സമിതിയംഗമായിരുന്ന ജനാർദനന്റെ വിയോഗത്തിൽ ഹുത്ത യൂനിറ്റ് അനുശോചന യോഗം സംഘടിപ്പിച്ചു. കണ്ണൂർ സ്വദേശിയായ ജനാർദനൻ കഴിഞ്ഞ 33 വർഷമായി ഹുത്ത ബനി തമീമിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
പക്ഷാഘാതത്തെത്തുടർന്ന് റിയാദിലെ അൽ റബീഅ ആശുപത്രിയിൽ ചികിത്സയിലിരിക്കവേ ഹൃദയാഘാതത്തെത്തുടർന്നാണ് മരിച്ചത്. യൂനിറ്റ് പ്രസിഡൻറ് സജീന്ദ്ര ബാബു അധ്യക്ഷത വഹിച്ചു. യൂനിറ്റ് ആക്ടിങ് സെക്രട്ടറി കെ.സി. മണികണ്ഠൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻറ് എം.പി. സിദ്ദീഖ് അനുശോചനക്കുറിപ്പ് അവതരിപ്പിച്ചു.
കേളി അൽഖർജ് ഏരിയ പ്രസിഡൻറ് ഷെബി അബ്ദുൽ സലാം, കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി ജോ.കൺവീനർ നാസർ പൊന്നാനി, ഏരിയ ട്രഷറർ ജയൻ പെരുനാട്, ജോ.ട്രഷറർ രാമകൃഷ്ണൻ കൂവോട്, വൈസ് പ്രസിഡൻറ് ഗോപാലൻ, ഏരിയ രക്ഷാധികാരി അംഗം മണികണ്ഠൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ ബഷീർ, ഷാജിഖാൻ, യൂനിറ്റ് ജോ.ട്രഷറർ ശ്യാം കുമാർ രാഘവൻ, റഹീം ശൂരനാട്, കെ.എം.സി.സി ജനറൽ സെക്രട്ടറി സിറാജുദ്ദീൻ, എച്ച്.എം.സി.ഒ പ്രധിനിധികളായ അഷറഫ്, രമേശൻ, കേളി ഹുത്ത യൂനിറ്റ് നിർവാഹക സമിതി അംഗങ്ങളായ സലാം കെ. അഹ്മദ്, നിയാസ്, അമീൻ നാസർ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.