ദമ്മാം: കോഴിക്കോട് തെക്കപ്പുറം കൂട്ടായ്മ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 39ാമത് ഫ്രൈഡേ ക്ലബ് ഫുട്ബാൾ ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി. ദമ്മാം അൽയമാമ സ്റ്റേഡിയത്തിൽ ഒരുമാസം നീണ്ട ടൂർണമെന്റിന്റെ സീനിയർ വിഭാഗം മത്സരത്തിൽ കരുത്തരായ ഡബ്ല്യു.എഫ്.സി ബിൻ ഡെൽമ ടീം മറുപടിയില്ലാത്ത ഒരു ഗോളിന് ടീം പാരാമൗണ്ടിനെ പരാജയപ്പെടുത്തി ട്രോഫി കരസ്ഥമാക്കി.
നമീർ മാൻ ഓഫ് ദി മാച്ചായി. ടൂർണമെൻറിലെ മികച്ച കളിക്കാരനായി ഫലാ ഫൈസലിനെയും പ്രോമിസിങ് കളിക്കാരനായി കാമിലിനെയും തിരഞ്ഞെടുത്തു.
ജൂനിയർ വിഭാഗം ഫൈനലിൽ ടീം ഫ്രീഡം പാരമൗണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ജേതാക്കളായി. ഫെറിൻ മുർഷിദ് മാൻ ഓഫ് ദി മാച്ചായി. സബ് ജൂനിയർ വിഭാഗം ഫൈനലിൽ തോപ്പിൽ ടീം, ടീം ഫ്രീഡത്തെ പരാജയപ്പടുത്തിയപ്പോൾ സൂപ്പർ സീനിയർ ഫൈനലിൽ ഡ്രീംസ്, ഡബ്ല്യു.എഫ്.സി ബിൻ ഡെൽമയെ പരാജയപ്പെടുത്തി ട്രോഫി കരസ്ഥമാക്കി.
യൂസുഫ് ഫഹീം, നിഹാദ് അലി എന്നിവർ യഥാക്രമം മാൻ ഓഫ് ദി മാച്ചായി. ടൂർണമെന്റിനോടനുബന്ധിച്ച് നടന്ന വടം വലി മത്സരത്തിൽ ഫ്രീഡം കരുത്തരായ ടീം തോപ്പിലിനെ പരാജയപ്പെടുത്തി ജേതാക്കളായി. സ്ത്രീകളടക്കം നിരവധി പേർ കളി കാണാനെത്തി.
ചെയർമാൻ മുഹമ്മദ് അലി, കോഓഡിനേറ്റർ റഊഫ്, ട്രഷറർ പി.പി. അലി, റെവ് കൺസൾട്ട് മാനേജിങ് പാർട്ണർ ഫഹ്മാൻ, മേഗാ പ്രോജക്ട് മാനേജിങ് പാർട്ണർ ഹിഷാം എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. എഫ്.സി.ഡി പ്രസിഡൻറ് കോയസ്സൻ, സെക്രട്ടറി ഷിനിൽ റഹ്മാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.