റിയാദ്: ഷിഫ മലയാളി സമാജം രണ്ട് അംഗങ്ങൾക്ക് കൂടി പെൻഷൻ നൽകി. വർഷങ്ങളായി അംഗങ്ങൾക്ക് വിവിധതരം സഹായങ്ങളാണ് നൽകിവരുന്നതെന്നും മൂന്നുവർഷം അംഗമാവുകയും 58 വയസ്സ് പൂർത്തിയായി നാട്ടിലേക്ക് മടങ്ങുന്ന ഏതൊരംഗത്തിനും പെൻഷൻ അനുവദിക്കുമെന്നും ഭാരവാഹികൾ വാർത്തക്കുറിപ്പിൽ പറഞ്ഞു.
പ്രസിഡന്റ് രതീഷ് നാരായണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോഴിക്കോട് സ്വദേശി ദിനേശന് സെക്രട്ടറി ഷജീർ കല്ലമ്പലവും പാലക്കാട് സ്വദേശി മോഹനന് രക്ഷാധികാരി മോഹൻ കരുവാറ്റയും പെൻഷൻ കൈമാറി.
രക്ഷാധികാരികളായ സാബു പത്തടി, അശോകൻ ചാത്തന്നൂർ, ഉമർ അമാനത്ത്, വൈസ് പ്രസിഡൻറുമാരായ സന്തോഷ് തിരുവല്ല, ഹനീഫ കൂട്ടായി, ജോ.സെക്രട്ടറി വിജയൻ ഓച്ചിറ, പ്രകാശ് ബാബു വടകര, റഹീം പറക്കോട്, സുനിൽ പൂവത്തിങ്കൽ, മോഹനൻ കണ്ണൂർ, രജീഷ് ആറളം, ഉമർ പട്ടാമ്പി എന്നിവർ പങ്കെടുത്തു. സൂരജ് ചാത്തന്നൂർ സ്വാഗതവും ട്രഷറർ ബാബു കണ്ണോത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.