ജിദ്ദ: ത്വാഇഫിൽ നടക്കുന്ന അഞ്ചാമത് ക്രൗൺ പ്രിൻസ് ഒട്ടകോത്സവത്തിന്റെ ഭാഗമായി വനിതകൾക്കായി അന്താരാഷ്ട്ര ഓപൺ മാരത്തൺ സംഘടിപ്പിക്കുന്നു.
അന്താരാഷ്ട്ര ഒട്ടക ഫെഡറേഷന്റെ സഹകരണത്തോടെയാണ് സ്ത്രീകൾക്കായി രണ്ടു കിലോമീറ്റർ ദൂരത്തിൽ ഈ മാസം 28ന് മാരത്തൺ സംഘടിപ്പിക്കാൻ തീരുമാനിച്ചത്.
1,55,000 റിയാൽ മൂല്യമുള്ളതാണ് സമ്മാനത്തുക. വനിത കായികവിനോദങ്ങൾ പ്രോത്സാഹിപ്പിക്കാനും പരിപോഷിപ്പിക്കാനുമുള്ള സൗദി അറേബ്യയുടെയും അന്താരാഷ്ട്ര ഒട്ടക ഫെഡറേഷനുകളുടെയും ശ്രമങ്ങളുടെ ഭാഗമാണിത്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ സൗദി ഒട്ടക ഫെഡറേഷന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ രജിസ്ട്രേഷൻ നടത്തണം. അന്താരാഷ്ട്ര ഫെഡറേഷന്റെ നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും മേൽനോട്ടത്തിനും കീഴിലായിരിക്കും മാരത്തൺ നടക്കുക. പ്രായം 18ൽ കുറയരുത്. സംഘാടക സമിതി നിശ്ചയിച്ച രൂപത്തിലുള്ള സ്പോർട്സ് യൂനിഫോമും സുരക്ഷ ഉപകരണങ്ങളും അണിയണം. പ്രത്യേക പ്രായത്തിലും തരത്തിലുമുള്ള ഒട്ടകങ്ങളെയും അന്താരാഷ്ട്ര മാരത്തണിൽ പങ്കെടുക്കാൻ സംഘാടക സമിതി അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.