റിയാദ്: കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഇറാൻ ഇടക്കാല പ്രസിഡന്റ് മുഹമ്മദ് മുഖ്ബറമായി ടെലിഫോൺ സംഭാഷണം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വിവിധ തലങ്ങളിൽ കൈവരിച്ച വികസനത്തെ കിരീടാവകാശിയും ഇറാൻ ഇടക്കാല പ്രസിഡന്റും പ്രശംസിച്ചു. വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നത് തുടരേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ഇറാൻ പ്രസിഡന്റ് ഡോ. ഇബ്രാഹിം റഈസി, ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ, കൂടെയുള്ളവരുടെയും മരണത്തിൽ കിരീടാവകാശി സംഭാഷണത്തിനിടെ അനുശോചനം രേഖപ്പെടുത്തി. കിരീടാവകാശിയുടെ ടെലിഫോൺ കാളിന് ഇറാൻ ഇടക്കാല പ്രസിഡന്റ് നന്ദി പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.