ജിദ്ദ: രണ്ടു പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് വൈസ് പ്രസിഡൻറും വെൽഫെയർ വിഭാഗം കോഓഡിനേറ്ററുമായ സി.വി. അഷ്റഫ് പുളിക്കലിന് സംഘടന യാത്രയയപ്പ് നൽകി. ജിദ്ദ അൽഖുംറയിലെ തമർ കമ്പനിയിൽ ജീവനക്കാരനായിരുന്ന അഷ്റഫ് ഇന്ത്യൻ സോഷ്യൽ ഫോറം രൂപവത്കരണ കാലം മുതൽ സംഘാടകനായും വെൽെഫയർ രംഗത്തും പ്രവർത്തിച്ചു വരുന്നുണ്ട്.
ഹജ്ജ് വളൻറിയർ സേവന രംഗത്ത് വർഷങ്ങളോളം സജീവ പങ്കാളിത്തം വഹിക്കുകയും ജീവകാരുണ്യ, സാംസ്കാരിക രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ലളിതമായ ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് പ്രസിഡൻറ് ഹനീഫ കടുങ്ങല്ലൂർ അധ്യക്ഷതവഹിച്ചു. സി.വി. അഷ്റഫിനുള്ള ഉപഹാരം ഹനീഫ കടുങ്ങല്ലൂർ കൈമാറി. ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ആലിക്കോയ ചാലിയം, മുഹമ്മദലി വേങ്ങര, മുജീബ് കുണ്ടൂർ, റഊഫ് ചേറൂർ, മുഹമ്മദലി വെങ്ങാട് തുടങ്ങിയവർ സംസാരിച്ചു. കോയിസ്സൻ ബീരാൻകുട്ടി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.