???????? ????? ????????????

അബ്​ദുവി​െൻറ സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​നം ഇ​നി നാ​ട്ടി​ൽ സൈക്കിളേറും

ജി​ദ്ദ: പ്ര​വാ​സ​ലോ​ക​ത്തെ​ സാ​മൂ​ഹി​ക സേ​വ​ന​ത്തി​ന്​ സൈ​ക്കി​ളി​​െൻറ പ്ര​യോ​ജ​നം ആ​വോ​ളം ഉ​പ​യോ​ഗി ​ച്ച ചെ​മ്പ​ന്‍ അ​ബ്​​ദു പ്ര​വാ​സ​ത്തോ​ട് വി​ട​പ​റ​യു​ന്നു. സൈ​ക്കി​ളി​ലൂ​ടെ സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​നം ന​ടത്താ​ന്‍ ഇ​നി അ​ബ്​​ദു നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ക​യാ​ണ്. ജി​ദ്ദ റു​വൈ​സി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര ​ശ്ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ക​യും പ​രി​ഹാ​രം കാ​ണു​ക​യും ചെ​യ്യു​ന്ന അ​ബ്​​ദു​ല്‍ അ​സീ​സ് എ​ന് ന ചെ​മ്പ​ന്‍ അ​ബ്​​ദു താ​നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ന്ത​ത സ​ഹ​ചാ​രി​യാ​ണ്.

അ​വ​രു​ടെ എ​ന്ത് പ്ര​ശ്ന​ങ്ങ​ള്‍ക്കും മ​ദീ​ന റോ​ഡി​​െൻറ ഒ​ര​റ്റം മു​ത​ല്‍ റു​വൈ​സി​​െൻറ മ​റ്റേ അ​റ്റം വ​രെ ന​ട​ന്നു​കൊ​ണ്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ പ്ര​വാ​സി സ​മൂ​ഹ​ത്തി​നു സേ​വ​നം ഉ​റ​പ്പു വ​രു​ത്തി​യ വ്യ​ക്തി​യാ​യി​രു​ന്നു ചെ​മ്പ​ന്‍ അ​ബ്​​ദു. ന​ട​ത്ത​ത്തി​​െൻറ പ്ര​യാ​സം ആ​ദ്യം മ​ന​സ്സി​ലാ​ക്കി​യ ജി​ദ്ദ​യി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഇ​ഖ്ബാ​ല്‍ എ​ട്ടു വ​ര്‍ഷം മു​മ്പ് അ​ബ്​​ദു​വി​ന് സ​മ്മാ​ന​മാ​യി ഒ​രു സൈ​ക്കി​ള്‍ വാ​ങ്ങി​െ​ക്കാ​ടു​ത്തു. അ​തി​നി​ടെ, സൈ​ക്കി​ള്‍ പ​ല​പ്പോ​ഴും ക​ള​വു പോ​യെ​ങ്കി​ലും സൈ​ക്കി​ള്‍ സ​വാ​രി ഉ​പേ​ക്ഷി​ക്കാ​ന്‍ അ​ബ്​​ദു ത​യാ​റാ​യി​ല്ല. വീ​ണ്ടും സൈ​ക്കി​ള്‍ വാ​ങ്ങി സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​നം തു​ട​രു​ക​യാ​യി​രു​ന്നു.

അ​ത്ര​യും പ്ര​യോ​ജ​ന പ്ര​ദ​മാ​ണ് സൈ​ക്കി​ളെ​ന്നാ​ണ് അ​ബ്​​ദു​വി​​െൻറ അ​ഭി​പ്രാ​യം. ന​ട​ന്നു​പോ​വു​ന്ന​തി​നെ​ക്കാ​ള്‍ സു​ഖ​വും കാ​റി​ല്‍ പോ​വു​ന്ന​തി​നെ​ക്കാ​ള്‍ അ​നു​ഭൂ​തി​ദാ​യ​ക​വു​മാ​ണ് അ​ബ്​​ദു​വി​ന്​ സൈ​ക്കി​ള്‍ യാ​ത്ര. ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ ഓ​ക്സി​ജ​ന്‍ ന​മ്മ​ള്‍ അ​റി​യാ​തെ​ത​ന്നെ സു​ല​ഭ​മാ​യി ല​ഭി​ക്കു​ന്നു​വെ​ന്ന​തും സൈ​ക്കി​ള്‍ സ​വാ​രി​യു​ടെ പ്ര​ത്യേ​ക​ത​യാ​െ​ണ​ന്ന്​ അ​ബ്​​ദു പ​റ​യു​ന്നു. അ​ത് പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മ​വു​മാ​ണെ​ന്ന് ത​നി​ക്ക് അ​നു​ഭ​വ​ഭേ​ദ്യ​മാ​യ കാ​ര്യ​മാ​ണെണ്​. നാട്ടിലും പ്ര​കൃ​തി സൗ​ഹൃ​ദ​മാ​യ ഒ​രു സൈ​ക്കി​ള്‍ വാ​ങ്ങി സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. പാ​വ​പ്പെ​ട്ട​വ​രു​ടെ ക​ണ്ണീ​രൊ​പ്പു​ന്ന​തി​നെ​ക്കാ​ള്‍ സം​തൃ​പ്തി ന​ല്‍കു​ന്ന ഒ​ന്നു​മി​ല്ലെ​ന്നാ​ണ് അ​ഭി​പ്രാ​യം.

മ​ല​പ്പു​റം ജി​ല്ല​യി​ലെ പ​റ​മ്പി​ല്‍പീ​ടി​ക പാ​ല​പ്പെ​ട്ടി​പ്പാ​റ സ്വ​ദേ​ശി​യാ​യ ചെ​മ്പ​ന്‍ അ​ബ്​​ദു 1992 ലാ​ണ് ജി​ദ്ദ​യി​ല്‍ ആ​ദ്യ​മാ​യി എ​ത്തി​യ​ത്. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ത​ന്നെ പ്ര​ശ​സ്ത​മാ​യ യി​ല്‍ഡി​സ​ര്‍ ​റ​സ്​​റ്റാ​റ​ൻ​റി​ൽ ജോ​ലി ത​ര​പ്പെ​ടു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ 27 വ​ര്‍ഷ​മാ​യി അ​തേ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി​ചെ​യ്യു​ക​യാ​ണ് അ​ബ്​​ദു. കെ.​എം.​സി.​സി​യു​ടെ വി​വി​ധ ക​മ്മി​റ്റി​ക​ളി​ല്‍ സ​ജീ​വ പ്ര​വ​ര്‍ത്ത​ക​നാ​ണ്. ജി​ദ്ദ എ​സ്.​ഐ.​സി, ദാ​റു​ല്‍ ഹു​ദാ ജി​ദ്ദ ക​മ്മി​റ്റി, പെ​രു​വ​ള്ളൂ​ര്‍ യ​തീം ഖാ​ന ക​മ്മി​റ്റി എ​ന്നി​വ​യി​ലും അം​ഗ​മാ​ണ്. ബ​ന്ധ​പ്പെ​ടാ​വു​ന്ന മൊ​ബൈ​ല്‍ ന​മ്പ​ര്‍ 050 184 3481.

Tags:    
News Summary - cycle-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.