യാംബു: സാഹസിക സവാരിയിലൂടെ സൗദിയിൽ പ്രശസ്തനായ യാംബുവിലെ സൈക്ലിസ്റ്റ് ഐക്യസന്ദേശമുയർത്തി യു.എ.ഇയിലെത്തി. യാംബുവിലെ ഒരു സ്കൂളിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലിചെയ്യുന്ന സൈക്ലിസ്റ്റ് സലിം ബിൻ സാലിഹ് അൽജുഹ്നി (50) ആണ് കൊടുംചൂടിൽ മരുഭൂമികൾ മുറിച്ചുകടന്ന് കഴിഞ്ഞദിവസം യു.എ.ഇയിലെത്തിയത്.
'നമ്മുടെ ഗൾഫ് ഒന്നാണ്' എന്ന സന്ദേശവുമായി ജി.സി.സി രാജ്യങ്ങളിൽ കൂടിയുള്ള സവാരിക്കായാണ് മേയ് 21ന് യാംബുവിൽനിന്ന് യാത്ര ആരംഭിച്ചത്. ഇതിനകം 2000 കിലോമീറ്റർ പിന്നിട്ടാണ് റിയാദ് വഴി അബൂദബിയിൽ എത്തിയത്. അടുത്തദിവസങ്ങളിൽ ദുബൈയിൽ എത്തുമ്പോൾ മലയാളി റൈഡേഴ്സ് കൂട്ടായ്മയായ കേരള റൈഡേഴ്സ് യു.എ.ഇ അദ്ദേഹത്തിന് സ്വീകരണം നൽകുമെന്നറിയുന്നു.
കഴിഞ്ഞവർഷം സൗദിയിലെ അഞ്ച് പ്രവിശ്യകൾക്കിടയിൽ 22 ദിവസം നീണ്ട 3600 കിലോമീറ്റർ സൈക്കിൾ യാത്ര നടത്തിയ സൈക്ലിസ്റ്റ് സലിം അൽജുഹ്നിക്ക് യാംബു റോയൽ കമീഷൻ സപ്പോർട്ട് സർവിസസ് ഡിപ്പാർട്ട്മെൻറിെൻറ ആഭിമുഖ്യത്തിൽ വരവേൽപ്പ് നൽകിയിരുന്നു.
'എെൻറ രാജ്യം സുരക്ഷയും സംരക്ഷണവും' എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് മദീന, അൽഹനകിയ, അൽഹുലൈഫ, അൽഗസാല, ഹാഇൗൽ, അൽഉല, തബൂക്ക്, ദുബ, അൽവജ്ഹ്, ഉംലജ് തുടങ്ങിയ പ്രദേശങ്ങളിലൂടെയായിരുന്നു സഞ്ചാരം പൂർത്തിയാക്കിയത്. ദുർഘടമായ പല പാതകളും തരണം ചെയ്യേണ്ടിവന്നതായും യാത്രക്കിടയിൽ പലയിടത്തുനിന്നും അറേബ്യൻ കോഫിയും ഈത്തപ്പഴവും മറ്റു ഭക്ഷണവും നൽകി ആളുകൾ സ്വീകരിച്ച അനുഭവം ഉണ്ടായതായും അദ്ദേഹം പറഞ്ഞു.
ആളുകൾ ഉള്ളയിടം കാണാതെ ഒറ്റപ്പെട്ട ചില രാത്രികളിൽ റോഡരികിൽ തന്നെ ഉറങ്ങേണ്ടി വന്നതും ചില നാളുകളിൽ ഏറെ വിശപ്പ് സഹിക്കേണ്ടി വന്ന അനുഭവവും അദ്ദേഹം പങ്കുവെച്ചിരുന്നു. ഗൾഫ് രാജ്യങ്ങളിൽ ചൂട് കൂടിയതിനാൽ യാത്ര സാഹസികമാണെന്ന് അറിഞ്ഞാണ് ഈ ഉദ്യമം. മിഡിൽ ഈസ്റ്റിലെ എല്ലാ രാജ്യങ്ങളുടെയും തലസ്ഥാന നഗരങ്ങളിലൂടെ കടന്നുപോകുന്ന രീതിയിലാണ് യാത്ര. ഒരേ സംസ്കാരവും ജീവിതവുമുള്ള ഗൾഫ് രാജ്യങ്ങൾക്കിടയിൽ കൂടുതൽ ഊഷ്മള ബന്ധങ്ങൾ രൂപപ്പെടാനും ഐക്യം ശക്തിപ്പെടുത്താനുമുള്ള ആഗ്രഹമാണ് യാത്രയിലൂടെ സലിം പങ്കുവെക്കുന്നത്.
ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ചാൽ മാത്രമേ ഉദ്ദേശിക്കുന്ന രൂപത്തിൽ എല്ലാ തലസ്ഥാന നഗരങ്ങളും എത്തിപ്പെടാൻ കഴിയൂ. കോവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ള സാഹചര്യത്തിൽ എല്ലാ രാജ്യങ്ങളും തനിക്ക് പ്രവേശനം അനുവദിക്കുമോ എന്നതിൽ ആശങ്കയുണ്ട്. എങ്കിലും മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനം. തെൻറ കുടുംബത്തിൽ മകൻ ഒഴിച്ച് മറ്റാർക്കും തെൻറ യാത്ര അത്ര രസിച്ചിട്ടില്ലെന്നും 50 വയസ്സിനു മുകളിലുള്ളവരുടെ സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കുക എന്നതു കൂടി തെൻറ യാത്രയുടെ ലക്ഷ്യമാണെന്നും സലീം പറഞ്ഞു. യാത്രകളുടെ വിവരങ്ങളും ഫോട്ടോകളും വിഡിയോകളും ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിടുന്നുണ്ട്. വിവിധ ദേശക്കാരായ സൈക്ലിങ് പ്രേമികൾ നല്ല പിന്തുണയും പ്രോത്സാഹനവുമാണ് സലീമിന് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.