ഉമ്മൻ ചാണ്ടിയുടെ നിറമാർന്ന ഓർമകളിൽ ദമ്മാം

ദമ്മാം: ഒരേയൊരു തവണ മാത്രം സന്ദർശനം നടത്തി മടങ്ങിയ ഉമ്മൻ ചാണ്ടിയെന്ന രാഷ്​ട്രീയ നേതാവിനെ ഇന്നും മറക്കാനാവാതെ ദമ്മാം ഓർമകളിൽ ചേർത്തുപിടിക്കുന്നു. കേവലം രണ്ട്​ ദിവസം മാത്രം നീണ്ടുനിന്ന സന്ദർശനത്തിൽ മിനുട്ടുകൾ പോലും വിശ്രമത്തിന്​ വിട്ടുകൊടുക്കാതെ ത​െന്ന സ്​നേഹിക്കുന്നവരുടെ​െയല്ലാം ക്ഷണം സ്വീകരിച്ച്​ പുഞ്ചിരിയോടെ കയറച്ചെന്ന ഈ നേതാവിനെ എങ്ങനെയാണ്​ മറക്കാൻ കഴിയുകയെന്നാണ്​ ദമ്മാമിലെ പ്രവാസി സമൂഹം ചോദിക്കുന്നത്​.

വ്യത്യസ്​തമായ 12 ഓളം പരിപാടികളിലാണ്​ അന്ന്​ ഉമ്മൻ ചാണ്ടി പ​ങ്കെടുത്തത്​. ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ്​​ പി.എം. നജീബി​െൻറ ക്ഷണപ്രകാരമാണ്​ അദ്ദേഹം ദമ്മാമിലെത്തിയത്​. കെ.സി. ജോസഫ്​ എം.എൽ.എയും അന്ന്​ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അന്ന്​ ഉമ്മൻ ചാണ്ടി പ​ങ്കെടുത്ത പരിപാടികളിലേക്ക്​ രാഷ്​ട്രീയഭേദമന്യേ ഒഴുകിയെത്തിയ ജനത്തെ കണ്ട്​ അറബ്​ മാധ്യമങ്ങൾ സഹിതം അന്നതിന്​ വലിയ വാർത്താപ്രധാന്യം നൽകിയിരുന്നു.

സാധാരണ പ്രവാസികളെ കാണാനും കേൾക്കാനും അന്നദ്ദേഹം കാണിച്ച താൽപര്യം പ്രവാസികൾക്ക്​ അദ്ദേഹത്തെ കൂടുതൽ പ്രിയമുള്ളതാക്കി. അദ്ദേഹത്തി​െൻറ പേഴ്​സണൽ സ്​റ്റാഫിൽ പെട്ട ശിവദാസനെ തന്നെ പ്രവാസികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ അദ്ദേഹം ഏൽപിച്ചിരുന്നു. പ്രവാസികളുടെ പുനരുധിവാസ പരിപാടികളെക്കുറിച്ചാണ്​ അന്നദ്ദേഹം ഏറെ സംസാരിച്ചത്​. തുടങ്ങിവെച്ച പല ആശയങ്ങളും ഒ.ഐ.സി.സി ഗ്ലോബൽ വക്താവ്​ മൻസൂർ പള്ളുരി​െൻറ നേതൃത്വത്തിൽ യാഥാർഥ്യമാവുകയും ഇന്നും ഗരിമയോടെ നിലനിൽക്കുകയും ചെയ്യുന്നു. മരണത്തി​െൻറ വാൾത്തലപ്പിൽനിന്ന്​ അദ്ദേഹത്തി​െൻറ ഇടപെടലിൽ മാത്രം രക്ഷപ്പെട്ടത്​ നിരവധി പേരാണ്​.

ഇറാഖിൽ കുടുങ്ങിയ നഴ്സുമാരെ പ്രത്യേകം വിമാനം അയച്ച് നാട്ടിലെത്തിക്കുന്നതിനായി നടത്തിയ ഇടപെടലുകളും കേന്ദ്രസർക്കാർ വിമാനം അയച്ചത്​ മൂലം അതിനായി വകയിരുത്തിയ തുക പാഴാക്കാതെ ജോലി നഷ്​ടമായി മടങ്ങിയെത്തിയ നഴ്സുമാർക്ക് ആശ്വാസ സഹായധനമായി അനുവദിച്ചതും ഉമ്മൻ ചാണ്ടിയെന്ന പച്ചയായ മനുഷ്യ​െൻറ കരുതലായിരുന്നു. കൂടാതെ തൊഴിൽ നഷ്​ടപ്പെട്ട നഴ്സുമാരടക്കമുള്ളവർക്ക് ജോലി ലഭിക്കാൻ പ്രത്യേക തൊഴിൽമേള നോർക്ക സംഘടിപ്പിച്ചതും ഉമ്മൻ ചാണ്ടിയുടെ താൽപര്യമായിരുന്നു.

നിരന്തരം ജനകീയ വിഷയങ്ങളിൽ എന്നും പുഞ്ചിരിയോടെ മാത്രം ഇടപെടുന്ന ഒരു നേതാവിനെ ഉമ്മൻ ചാണ്ടിയിലാണ് കാണാൻ സാധിക്കുന്നതെന്ന്​ മൻസൂർ പള്ളുർ പറഞ്ഞു. ലളിതമായ ജീവിത ശൈലിയും ജനസേവനത്തിലുള്ള ആത്മാർഥതയുമാണ് ഉമ്മൻ ചാണ്ടിയുടെ മുഖമുദ്ര. യുവതലമുറയിലെ രാഷ്​ട്രീയപ്രവർത്തകർ മാതൃകയാക്കേണ്ട പ്രവർത്തന ശൈലിയാണ് ഉമ്മൻ ചാണ്ടിയുടേതെന്നും അദ്ദേഹത്തി​െൻറ വിയോഗം കേരളത്തിനും കോൺഗ്രസ്​ പ്രസ്ഥാനത്തിനും കനത്ത നഷ്​ടമാണെന്നും ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ്​ കൂടിയായ ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡൻറ്​ ബിജു കല്ലുമല അനുസ്മരിച്ചു.

ദേഷ്യംപിടിച്ച ഭാവത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത, തന്നെ വിമർശിക്കുന്നവരോടുപോലും സ്നേഹത്തോടെ പെരുമാറുന്ന അപൂർവതയുമുള്ള നേതാവാണ് ഉമ്മൻ ചാണ്ടി. സൗദിയിൽനിന്നും തിരികെ മടങ്ങുമ്പോൾ എയർപോർട്ടിൽ വെച്ച് ഉമ്മൻ ചാണ്ടിയെ കണ്ട ഒരു പ്രവാസി അദ്ദേഹത്തെ കെട്ടിപ്പിടിച്ച് സ്നേഹചുംബനം നൽകിയത്​ ഹൃദയസ്​പർശിയായ കാഴ്​ചയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.