ദമ്മാം: സൗദിയില്‍ ബിനാമി ബിസിനസിന് എതിരെ സർക്കാർ നടപടി ശക്തമാക്കിയ സാഹചര്യത്തിൽ പ്രവാസി സംരംഭകർക്ക് 'മിസ ഇൻവെസ്റ്റ്െമൻറ് ലൈസൻസ്' നേടാൻ ആവശ്യമായ അവബോധം നൽകാൻ ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (ഡിഫ) ബദർ അൽറാബി ഓഡിറ്റോറിയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. പ്രവാസി വ്യവസായികൾക്കും ചെറുകിട ബിസിനസ് സംരംഭകർക്കും എങ്ങനെ പദവി ശരിയാക്കാം, സൗദിയിലെ പുതിയ വാണിജ്യ സാധ്യതകൾ എന്തെല്ലാം എന്നീ വിഷയങ്ങളിൽ ഈ രംഗത്തെ വിദഗ്ധൻ നജീബ് മുസ്ലിയാരകത്ത് മുഖ്യപ്രഭാഷണം നിർവഹിച്ചു. സൗദിയിൽ ബിനാമി ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്നവർ ഇപ്പോൾ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രകാരമുള്ള പദവി ശരിയാക്കൽ ആനുകൂല്യം പ്രയോജനപ്പെടുത്താൻ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ലോകത്തുതന്നെ സുരക്ഷിതവും ഒപ്പം ഏറ്റവും ലാഭകരവുമായ ബിസിനസിന് പറ്റിയ ഇടം സൗദി അറേബ്യയാണ്. നിയമാനുസൃത രീതിയിൽ സ്ഥാപനങ്ങൾ വിദേശികള്‍ക്ക് തുടങ്ങാന്‍ സാധിക്കും. ഒപ്പം സ്ഥാപനത്തിെൻറ ഉടമസ്ഥാവകാശത്തിൽ സൗദി പൗരനും വിദേശിക്കും തമ്മിൽ പങ്കാളിത്തം സ്ഥാപിക്കാനുള്ള സംവിധാനവും നിലവിൽ വന്നിട്ടുണ്ട്. ഇത് സുരക്ഷിതമായ അന്തരീക്ഷമാണ് നിക്ഷേപകര്‍ക്ക് നൽകുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജന്‍സ് സംവിധാനം വഴി ബിനാമി ബിസിനസ് നിയമലംഘകരെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുന്ന സംവിധാനം അധികൃതര്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നും ഇനിയുള്ള കാലം ബിനാമി ബിസിനസ് സാധ്യമാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു. സദസ്സില്‍ നിന്നുള്ള സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു.
ഡിഫ പ്രസിഡൻറ് മുജീബ് കളത്തില്‍ ആമുഖ പ്രസംഗം നടത്തി. അബ്ദുല്ല അല്‍ ഖഹ്താന് മുഖ്യാതിഥിയായി. ഖാദര്‍ ചെങ്കള, നാസ് വക്കം, മുഹമ്മദ് കുട്ടി കോഡൂര്‍, ഷാജി മതിലകം, ആല്ബിന് ജോസഫ്, സി.കെ. ഷഫീഖ്, അഷ്റഫ് ആലുവ, ജാംജു അബ്ദുല്‍ സലാം, ഹമീദ് വടകര, ടി.കെ.കെ. ഹസ്സന്, സുബൈര്‍ ഉദിനൂര്‍, സിറാജ് വെഞ്ഞാറമൂട്, റഫീക് ചെമ്പ്റോത്തല, റഫീഖ് കൂട്ടിലങ്ങാടി, ഷമീര്‍ കൊടിയത്തൂര്‍, ജൗഹർ കുനിയിൽ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. സഹീർ മജ്ദാൽ അവതാരകനായി. ആങ്കൂര്‍ ശർമക്ക് ഡിഫയുടെ ഉപഹാരം സമ്മാനിച്ചു. ലിയാഖത്ത് കരങ്ങാടന്‍ നന്ദി പറഞ്ഞു. നാസർ വെള്ളിയത്ത്, മുജീബ് പാറമ്മൽ, റിയാസ് പറളി, റഷീദ് മാളിയേക്കൽ, ഷുക്കൂർ നിരോൽപാലം, ആശി നെല്ലിക്കുന്ന്, സഫീർ മണലൊടി, അനസ് മങ്കട എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.