ദമ്മാം: ദമ്മാം റൈസിങ് സ്റ്റാർസ് ക്രിക്കറ്റ് ക്ലബിന്റെ ബാനറിൽ ഡി.ആർ.എസ്. സൂപ്പർ കപ്പ് സീസൺ 1 ക്രിക്കറ്റ് ടൂർണമെൻറ്റ് മാർച്ച് 11ന് ഗൂഖ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്നു. നാല് ഗ്രൂപ്പുകളിലായി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ 12 ടീമുകൾ മാറ്റുരച്ചു.
ടൂർണമെൻറ്റ് ഫൈനലിൽ ബ്ലാക്ക് ക്യാപ്സിനെ ഏഴു വിക്കറ്റിന് തോൽപ്പിച്ച് അമിഗോസ് ചാമ്പ്യന്മാരായി. വിജയികൾക്കുള്ള ട്രോഫിയും മെഡലും സമ്മാനത്തുകയും ബ്ലാക്ക് പേപ്പർ റസ്റ്റാറന്റ് മാനേജർ അബ്ദുറഹിമാനും റണ്ണേഴ്സിനുള്ള ട്രോഫിയും സമ്മാന തുകയും ടി ടൈം മാനേജർ സൈനുദ്ദീനും കൈമാറി. ഫൈനലിലെ മികച്ച താരമായി അമിഗോസിന്റെ ശ്രീജിത്തിനെ തിരഞ്ഞെടുത്തു. അക്തർ (പ്ലെയർ ഓഫ് ദ ടൂർണമെൻറ്റ്) സൽമാൻ (ബെസ്റ്റ് ബാറ്റ്സ്മാൻ ), ബഷീർ (ബെസ്റ്റ് ബൗളർ), പ്രശാന്ത് (ബെസ്റ്റ് കീപ്പർ) എന്നിവർ വ്യക്തിഗത അവാർഡുകളും ദമ്മാം സ്ട്രൈക്കേഴ്സ് ടീം ഫെയർ പ്ലെ അവാർഡും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.