ദമ്മാം: മലയാള സിനിമാരംഗത്തെ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന 'ദർശനോത്സവം' കലാസന്ധ്യയുടെ അണിയറ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചുകഴിഞ്ഞതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ദർശന ടി.വിയുടെ പേരിൽ വെള്ളിയാഴ്ച വൈകീട്ട് അൽ-ഖോബാർ സിഗ്നേച്ചർ ഹോട്ടലിലാണ് പരിപാടി. നാട്ടിൽ നിന്നുള്ള കലാകാരന്മാരും സാങ്കേതിക വിദഗ്ധരും എത്തിത്തുടങ്ങി. 20ഓളം കലാകാരന്മാർ പങ്കെടുക്കുന്ന സ്റ്റേജ് ഷോ അരങ്ങേറും. പ്രമുഖ ചലച്ചിത്രതാരം സുരാജ് വെഞ്ഞാറമൂട് നയിക്കുന്ന കലാസന്ധ്യ ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും.
സുരാജ് വെഞ്ഞാറമൂടിന്റെ നേതൃത്വത്തിൽ സ്കിറ്റുകളും ലൈവ് ഓർക്കസ്ട്രയിൽ സിനിമ പിന്നണി ഗായകരുടെ ഗാനമേളയും അരങ്ങേറും. പ്രമുഖ ഗായകരായ വിധു പ്രതാപ്, ആബിദ് കണ്ണൂർ, ജ്യോത്സ്ന, ഫാസില ബാനു, ശഹജ പുളിക്കൽ, ഫാരിഷ ഹുസൈൻ, ഷഹാന, മിമിക്രി കലാകാരന്മാരായ കലാഭവൻ ജോഷി, മഹേഷ് കുഞ്ഞിമോൻ, പ്രേംദാസ് അരീക്കോട് എന്നിവരും പങ്കെടുക്കും. ദമ്മാം ഹോളി ഡെയ്സ് ഓഡിറ്റോറിയത്തിൽ നടന്ന വാർത്തസമ്മേളനത്തിൽ ദർശന സി.ഇ.ഒ ആലിക്കുട്ടി ഒളവട്ടൂർ, ഇവന്റ് ഡയറക്ടറും ലോക കേരളസഭ അംഗവുമായ ജമാൽ വില്യാപ്പള്ളി, ജനറൽ കൺവീനർ റഹ്മാൻ കാരയാട്, പ്രോഗ്രാം കമ്മിറ്റി കോഓഡിനേറ്റർമാരായ ഷരീഫ് ചോലമുക്ക്, മുജീബ് ഉപ്പട, നാച്ചു അണ്ടോണ എന്നിവർ സംബന്ധിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.