ജിസാൻ: മലപ്പുറം കോട്ടക്കൽ സ്വദേശി ആട്ടീരി കാമ്പ്രത്ത് പുലിക്കോടൻ മുഹമ്മദലിയുടെ മകൻ കെ.പി റഹീസ് അലി (30) ജിസാനിൽ നിര്യാതനായി. ജിസാൻ അൽ ഹയാത്ത് ആശുപത്രിയിൽ അനസ്‌തേഷ്യ വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു.
വ്യാഴാഴ്ച ഉച്ചക്ക് ശേഷം ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ റൂമിൽ എത്തി അനേഷിച്ചപ്പോളാണ് മരിച്ച വിവരം അറിയുന്നത്. മൃതദേഹം പോലീസ് എത്തി പ്രാഥമിക പരിശോധനകൾക്ക് ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഏഴ് വർഷമായി ജിസാൻ അൽഹയാത്ത് ആശുപത്രിയിൽ അനസ്തേഷ്യ ടെക്‌നീഷ്യനായി ജോലി ചെയ്‌തുവരുന്ന റഹീസ് കഴിഞ്ഞ മാസം 26 നാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്. ഭാര്യ: എൻ.കെ ഹരീജ, മക്കൾ: റയാൻ അലി (ആറ്), ഹിദാ അലി (മൂന്ന്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.