ഹഫർ അൽബാത്വിൻ: കോവിഡ് ഭയന്ന് ആത്മഹത്യ ചെയ്ത കൊല്ലം തേവലക്കര സ്വദേശി ഗോപാലകൃഷ്ണെൻറ (55) മൃതദേഹം ഹഫർ അൽബാത്വിനിൽ സംസ്കരിച്ചു.ജൂലൈ 24നാണ് ഇദ്ദേഹം താമസസ്ഥലത്ത് തൂങ്ങിമരിച്ചത്. പനിബാധിച്ചതു മൂലം മാനസിക വിഷമത്തിലായിരുന്ന ഇദ്ദേഹം സുഹൃത്തിനെ പ്രഭാത ഭക്ഷണം വാങ്ങാൻ അയച്ച ശേഷം ജീവനൊടുക്കുകയായിരുന്നു. സുഹൃത്ത് തിരിച്ചെത്തുേമ്പാൾ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു.
മരണത്തിന് ശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. മൃതദേഹം ഹഫറിലെ കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിലായിരുന്നു. 30 വർഷമായി കുടിവെള്ളവിതരണം ചെയ്യുന്ന വാഹനത്തിെൻറ ഡ്രൈവറായിരുന്നു. ഭാര്യ: സീമ. മക്കൾ: ആദിത്യൻ, അർച്ചന.ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് വെൽഫയർ കോഒാഡിനേറ്റർ മുഹിനുദ്ദീൻ മലപ്പുറത്തിെൻറ നേതൃത്വത്തിൽ ഹഫർ അൽബാത്വിൻ വളൻറിയർമാരായ ഷിനുഖാൻ പന്തളം, നൗഷാദ് കൊല്ലം തുടങ്ങിയവർ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം അബുമൂസാ ശ്മശാനത്തിൽ സംസ്കരിച്ചു. ഗോപാലകൃഷ്ണെൻറ സഹോദരൻ ബേബി, സ്പോൺസർ, സുഹൃത്തുക്കളായ ദിനേഷ് കുമാർ, സിജോ ജോയി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.