??. ????????

ഹൃ​ദ​യാ​ഘാ​തം: അ​ൽ​ഖ​ർ​ജി​ൽ പാ​റ​ശാ​ല സ്വ​ദേ​ശി മ​രി​ച്ചു

റി​യാ​ദ്​: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ൽ​ഖ​ർ​ജി​ൽ മ​ല​യാ​ളി നി​ര്യാ​ത​നാ​യി. തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല സ്വ​ദേ​ശി മു​ത്തു​പി​ള്ള കു​മാ​റാ​ണ്​ (35) അ​ൽ​ഖ​ർ​ജി​ന്​ സ​മീ​പം ഹു​ത്ത​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​ത്. രാ​ത്രി സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ച്ചു ഉ​റ​ങ്ങാ​ൻ കി​ട​ന്ന​താ​യി​രു​ന്നു. രാ​ത്രി ഉ​റ​ക്ക​ത്തി​ൽ അ​ന്ത്യം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

കേ​ളി ക​ലാ സം​സ്​​കാ​രി​ക വേ​ദി​യു​ടെ അ​ൽ​ഖ​ർ​ജ് ഏ​രി​യ സൂ​ഖ്​ യൂ​നി​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​മാ​യി​രു​ന്ന കു​മാ​ർ ക​ഴി​ഞ്ഞ അ​ഞ്ച്​ വ​ർ​ഷ​മാ​യി ഹു​ത്ത​യി​ൽ നി​ർ​മാ​ണ രം​ഗ​ത്ത് തൊ​ഴി​ൽ ചെ​യ്യു​ക​യാ​യി​രു​ന്നു. എ​ട്ടു മാ​സം മു​മ്പാ​ണ് അ​വ​സാ​ന​മാ​യി നാ​ട്ടി​ൽ പോ​യി തി​രി​ച്ചെ​ത്തി​യ​ത്. പാ​റ​ശ്ശാ​ല എം.​ആ​ർ. ഭ​വ​നി​ൽ മു​ത്തു​പി​ള്ള, രാ​ജം ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: വി​ജി​ല. മ​ക്ക​ൾ: അ​ഭി (ഒ​മ്പ​ത്), അ​ഖി​ല (അ​ഞ്ച്). സ​ഹോ​ദ​ര​ൻ അ​ജി ജി​ദ്ദ​യി​ൽ ജോ​ലി​ചെ​യ്യു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ കേ​ളി അ​ൽ​ഖ​ർ​ജ് ജീ​വ​കാ​രു​ണ്യ​വി​ഭാ​ഗം ക​ൺ​വീ​ന​ർ നാ​സ​ർ പൊ​ന്നാ​നി, ഏ​രി​യ ട്ര​ഷ​റ​ർ ലി​പി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്നു.

Tags:    
News Summary - death news-kumar-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.