റിയാദ്: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. സാധാരണക്കാരായ പ്രവർത്തകരുമായി വളരെ അടുത്ത ഹൃദയബന്ധം സൂക്ഷിച്ചുപോന്ന ചുരുക്കം ചില കോൺഗ്രസ് നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. മതമൗലിക വാദത്തിനും തീവ്രവർഗീയവാദത്തിനുമെതിരെ അതിശക്തമായ നിലപാടെടുത്ത മതേതര വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.
മരണംവരെയും ആ നിലപാടിൽ ഒരു തുള്ളി വെള്ളംപോലും ചേർത്തില്ല എന്നതുതന്നെയാണ് മറ്റുള്ളവരിൽനിന്ന് അദ്ദേഹഹത്തെ ഏറെ വ്യത്യസ്തനാക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗം കേരള പൊതുസമൂഹത്തിനും കോൺഗ്രസ് പ്രസ്ഥാനത്തിനും തീരാനഷ്ടമാണെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വാർത്തക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.