ആ​യി​ഷു​മ്മ

പുണ്യഭൂമിയിൽ ഖബറടങ്ങാൻ മോഹിച്ച ആയിഷുമ്മക്ക് സഫലമീയാത്ര

ദ​മ്മാം: പു​ണ്യ​ഭൂ​മി​യി​ൽ ഖ​ബ​റ​ട​ങ്ങാ​ൻ മോ​ഹി​ച്ച ആ​യി​ഷു​മ്മ​ക്ക് സ​ഫ​ല​മാ​യി ഈ ​അ​ന്ത്യ​യാ​ത്ര. വെ​ള്ളി​യാ​ഴ്ച താ​ഇ​ഫ് കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി​നി ആ​യി​ഷ കു​ഞ്ഞാ​ലി​യു​ടെ (67) വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു ഉം​റ​ക്ക് വ​ര​ണ​മെ​ന്നും ഉം​റ​ക്കു​ശേ​ഷം വി​ശു​ദ്ധ നാ​ട്ടി​ൽ​വെ​ച്ച് മ​രി​ക്ക​ണ​മെ​ന്നും ഇൗ ​മ​ണ്ണി​ൽ അ​ലി​ഞ്ഞു​ചേ​ര​ണ​മെ​ന്നും.

ഒ​രാ​ഴ്ച മു​മ്പ്​ നാ​ട്ടി​ൽ​ നി​ന്ന് ഉം​റ ഗ്രൂ​പ്പി​ൽ മ​ക്ക​യി​ൽ എ​ത്തി​യ ആ​യി​ഷു​മ്മ ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി വ്യാ​ഴാ​ഴ്ച ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു താ​ഇ​ഫി​ൽ. താ​ഇ​ഫ് അ​ബ്ബാ​സ് മ​സ്ജി​ദി​​ന്‍റെ അ​ടു​ത്ത് ബ​സി​റ​ങ്ങി മ​സ്ജി​ദി​ലേ​ക്ക് ന​ട​ന്ന ആ​യി​ഷു​മ്മ​ക്ക് പെ​ട്ടെ​ന്ന് ക്ഷീ​ണം അ​നു​ഭ​വ​പ്പെ​ടു​ക​യും അ​വ​ശ​ത​യി​ലാ​വു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് റെ​ഡ് ക്രെ​സ​ൻ​റ്​ ആം​ബു​ല​ൻ​സ് എ​ത്തി പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​ന്ത്യം സം​ഭ​വി​ച്ച​ു.

മ​ര​ണ​വി​വ​രം ആ​യി​ഷ​യു​ടെ മ​ക​ൻ സി​ദ്ദീ​ഖി​നെ താ​ഇ​ഫ് ബ്ര​ദേ​ഴ്സ് പ്ര​സി​ഡ​ൻ​റും കോ​ൺ​സു​ലേ​റ്റ് ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി അം​ഗ​വു​മാ​യ പ​ന്ത​ളം ഷാ​ജി വി​ളി​ച്ച് അ​റി​യി​ച്ച​പ്പോ​ൾ, ത​ന്നെ സൗ​ദി​യി​ൽ വെ​ച്ച് മ​ര​ണ​മ​ട​ഞ്ഞാ​ൽ അ​വി​ടെ​ത്ത​ന്നെ അ​ട​ക്കം​ചെ​യ്യ​ണ​മെ​ന്ന് പ​റ​ഞ്ഞേ​ൽ​പി​ച്ചി​ട്ടാ​യി​രു​ന്നു മാ​താ​വ് യാ​ത്ര പു​റ​പ്പെ​ട്ട​തെ​ന്ന്​ മ​ക​ൻ അ​റി​യി​ച്ചു.

തു​ട​ർ​ന്ന് ബ​ന്ധു​മി​ത്രാ​ദി​ക​ൾ ഒ​ന്നും കൂ​ടെ​യി​ല്ലാ​തി​രു​ന്ന ആ​യി​ഷു​മ്മ​യു​ടെ ഭൗ​തി​ക​ശ​രീ​രം അ​വ​രു​ടെ ആ​ഗ്ര​ഹം​പോ​ലെ സൗ​ദി​യി​ൽ​ത​ന്നെ അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മ​റ​വു​ചെ​യ്യാ​ൻ കു​ടും​ബം പ​ന്ത​ളം ഷാ​ജി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി അ​സ​ർ ന​മ​സ്​​കാ​ര​ത്തോ​ടെ താ​ഇ​ഫ് അ​ബ്ബാ​സ് മ​സ്ജി​ദി​ലെ മ​യ്യി​ത്ത് ന​മ​സ്കാ​ര​ത്തി​നു​ശേ​ഷം ഖ​ബ​റ​ട​ക്കി. മു​ഹ​മ്മ​ദ്‌ സാ​ലി​ഹ് (കെ.​എം.​സി.​സി), ഇ​ഖ്‌​ബാ​ൽ പു​ലാ​മ​ന്തോ​ൾ (ന​വോ​ദ​യ), ത​ൽ​ഹ​ത്ത് (ഐ.​സി.​എ​ഫ്), മു​സ്‌​ത​ഫ കോ​ട്ട​ക്ക​ൽ (അ​ർ.​എ​സ്.​സി), അ​ൻ​വ​ർ കൊ​ല്ലം തു​ട​ങ്ങി നി​ര​വ​ധി​യാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - death of ayisha kunjali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.