ജിദ്ദ: വിദേശ ദന്തഡോക്ടർമാരുടെ റിക്രൂട്ടിങ് തൊഴിൽ സാമൂഹ്യമന്ത്രാലയം നിർത്തിവെച്ചതായി അധികൃതർ ട്വിറ്ററിൽ അറിയിച്ചു. സ്വദേശികളായ ദന്തഡോക്ടർമാർക്ക് കൂടുതൽ തൊഴിലവസരം ഒരുക്കുന്നതിെൻറ ഭാഗമായാണ് നടപടി.
ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണിത്. ആരോഗ്യ,തൊഴിൽ മന്ത്രാലയങ്ങൾ സഹകരിച്ച് ചൊവ്വാഴ്ച ശിൽപശാല സംഘടിപ്പിച്ചിരുന്നു. ആരോഗ്യ മന്ത്രി ഡോ.തൗഫീഖ് അൽറബീഅയും തൊഴിൽമന്ത്രി ഡോ. അലിഅൽഗഫീസിെൻറയും സാന്നിധ്യത്തിലായിരുന്നു തീരുമാനം. സംയുക്ത ശിൽപശാലയിൽ സ്വദേശികളായ സ്ത്രീകൾക്കും പുരുഷന്മാർക്കും സ്വകാര്യ ആരോഗ്യ മേഖലയിൽ തൊഴിലവസരമൊരുക്കുന്ന കാര്യം ഇരുമന്ത്രിമാരും ചർച്ച ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.