സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി

അ​മീ​ർ ഫൈ​സ​ൽ ബി​ൻ

ഫ​ർ​ഹാ​ൻ

ഖുർആൻ അവഹേളനം; നടപടി കൈക്കൊള്ളണമെന്ന് സ്വീഡനോട് സൗദി വിദേശകാര്യ മന്ത്രി

റി​യാ​ദ്: ഖു​ർ​ആ​നെ അ​വ​ഹേ​ളി​ക്കാ​ൻ ആ​വ​ർ​ത്തി​ച്ച് ന​ട​ക്കു​ന്ന ശ്ര​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ച്ച് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ സ്വീ​ഡി​ഷ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ടോ​ബി​യാ​സ് ബി​ൽ​സ്ട്രോ​മി​നോ​ട് ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

വി​ശു​ദ്ധ ഗ്ര​ന്ഥം ക​ത്തി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​ത് വി​ദ്വേ​ഷം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ൾ ത​മ്മി​ൽ സം​ഭാ​ഷ​ണ​ത്തി​നും ആ​ശ​യ സം​വാ​ദ​ത്തി​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തി​നും കാ​ര​ണ​മാ​യെ​ന്ന് അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. അ​തേ​സ​മ​യം തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം സ്വീ​ഡി​ഷ് നേ​തൃ​ത്വ​ത്തോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

ഖു​ർ​ആ​ന്റെ പ​ക​ർ​പ്പു​ക​ൾ ക​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ അ​പ​ല​പി​ച്ച സ്വീ​ഡി​ഷ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി മ​ത​ങ്ങ​ളെ​യും അ​വ​രു​ടെ വി​ശു​ദ്ധ ഗ്ര​ന്ഥ​ങ്ങ​ളെ​യും വ്ര​ണ​പ്പെ​ടു​ത്തു​ന്ന എ​ല്ലാ പ്ര​വൃ​ത്തി​ക​ളും ത​ട​യാ​ൻ ത​​ന്റെ രാ​ജ്യം ശ്ര​മി​ക്കു​മെ​ന്ന് ഉ​റ​പ്പി​ച്ച് പ​റ​ഞ്ഞ​താ​യി സൗ​ദി പ്ര​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. സ്വീ​ഡി​ഷ് ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന അ​ഭി​പ്രാ​യ, ആ​വി​ഷ്‌​കാ​ര സ്വാ​ത​ന്ത്ര്യ​ങ്ങ​ളെ ചി​ല​ർ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​ൽ അ​ദ്ദേ​ഹം അ​ഗാ​ധ​മാ​യ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

മു​സ്‌​ലിം ഭൂ​രി​പ​ക്ഷ രാ​ജ്യ​ങ്ങ​ളു​ടെ എം​ബ​സി​ക​ൾ​ക്കും സ്വീ​ഡ​നി​ലെ​യും ഡെ​ൻ​മാ​ർ​ക്കി​ലെ​യും പ​ള്ളി​ക​ൾ​ക്കും പു​റ​ത്ത് തീ​വ്ര​വാ​ദി​ക​ൾ ഖു​ർ​ആ​​ന്റെ പ​ക​ർ​പ്പു​ക​ൾ ക​ത്തി​ക്കു​ക​യും ഇ​ത് ആ​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. വി​ദ്വേ​ഷ ഗ്രൂ​പ്പു​ക​ളു​ടെ സ​മീ​പ​കാ​ല ന​ട​പ​ടി​ക​ളെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ഒ​രാ​ഴ്ച മു​മ്പ് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന ഇ​റ​ക്കി​യി​രു​ന്നു. പി​ന്നാ​ലെ സൗ​ദി​യി​ലെ ഡെ​ന്മാ​ർ​ക്ക് സ്ഥാ​ന​പ​തി​യെ വി​ളി​ച്ചു​വ​രു​ത്തി​യ മ​ന്ത്രാ​ല​യം പ്ര​തി​ഷേ​ധ​ക്കു​റി​പ്പ് നേ​രി​ട്ട് കൈ​മാ​റു​ക​യും ചെ​യ്തു.

Tags:    
News Summary - Desecration of the Qur'an; Saudi Foreign Minister asks Sweden to take action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.