ജിദ്ദ: അനുമതിയില്ലതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുന്ന നിയമലംഘകരെ തടഞ്ഞത് തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് സഹായകമായെന്ന് മക്ക ഡെപ്യൂട്ടി ഗവർണറും സെൻട്രൽ ഹജ്ജ് കമ്മിറ്റി ഡെപ്യൂട്ടി ചെയർമാനുമായ അമീർ സഊദ് ബിൻ മിശ്അൽ പറഞ്ഞു. ‘അനുമതിയില്ലാതെ ഹജ്ജ് പാടില്ല’എന്ന തലക്കെട്ടിൽ ആരംഭിച്ച ഹജ്ജ് കാമ്പയിനിന്റെ ആരംഭവേളയിലാണ് മക്ക ഡെപ്യൂട്ടി ഗവർണർ ഇക്കാര്യം പറഞ്ഞത്. ഹജ്ജ് നിയമലംഘകരെ തടയുന്നത് തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തി. അവർ ആത്മീയ അന്തരീക്ഷം പ്രദാനം ചെയ്യുകയും അതിലൂടെ അവർക്ക് ആശ്വാസത്തിലും സമാധാനത്തിലും കർമങ്ങൾ നടത്താനായെന്നും ഡെപ്യൂട്ടി ഗവർണർ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ കുറക്കുന്നതിനും വ്യാജ പ്രചാരണങ്ങൾ കണ്ടെത്താനും കാമ്പയിൻ സഹായിച്ചു. ക്രമരഹിതമായ തീർഥാടകരുടെ എണ്ണം കുറക്കുന്നതിൽ കാമ്പയിൻ വ്യക്തമായ സ്വാധീനം ചെലുത്തി. പെർമിറ്റ് ലഭിക്കാതെ ഹജ്ജ് ഇല്ലെന്നും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെയുള്ള നടപടികൾ കർശനമായി നടപ്പാക്കുമെന്നും ഡെപ്യൂട്ടി ഗവർണർ ഊന്നിപ്പറഞ്ഞു.
ഭരണാധികളുടെ നിർദേശങ്ങളും അഭിലാഷങ്ങളും നടപ്പിലാക്കുന്നതിലും തീർഥാടകരെ സ്വീകരിക്കുന്നതിനും സേവിക്കുന്നതിനും ഏകോപനവും സന്നദ്ധതയും വർധിപ്പിക്കണമെന്ന് ഹജ്ജിൽ പ്രവർത്തിക്കുന്ന എല്ലാ വകുപ്പുകളോടും ഡെപ്യൂട്ടി ഗവർണർ ആഹ്വാനം ചെയ്തു. സുരക്ഷിതവും മികച്ചതുമായ ഹജ്ജിന് നിയന്ത്രണങ്ങൾ നടപ്പാക്കേണ്ടതുണ്ട്. അതിനുവേണ്ട ആവശ്യകതകളും നിർദേശങ്ങളും ലംഘിക്കുന്നവരെ തടയുന്നതിൽ യായൊരും അലംഭാവവും കാണിക്കരുതെന്നും മക്ക ഡെപ്യൂട്ടി ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.