ജിദ്ദ: സൗദിയിൽ ഒാരോ വർഷവും പ്രമേഹം മൂർഛിച്ച് അവയവങ്ങൾ മുറിച്ചുകളയേണ്ടിവരുന്നവരുടെ എണ്ണം 5,000 ലേറെയാണെന്ന് പഠനങ്ങൾ. സൗദി സൊസൈറ്റി ഫോർ ഡയബറ്റീസ് ആൻഡ് എൻഡോക്ട്രിനോളജിയുടെ കണക്കുകൾ ഇൻറർനാഷനൽ ഡയബറ്റീസ് ഫെഡറേഷനാണ് പുറത്തുവിട്ടത്.
ഉയർന്ന രക്തസമ്മർദത്തിെൻറ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന 30 ലക്ഷം പൗരൻമാരുണ്ടെന്ന് സൗദി ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷൻ ഡോ. ബാസ്സിം ഫൂത പറഞ്ഞു. അടുത്തിടെ ശക്തിപ്പെടുത്തിയ ബോധവത്കരണ, പ്രചാരണ പരിപാടികളുടെ ഫലമായി ഇൗ വിഷയത്തിൽ നല്ല പുരോഗതി ഉണ്ടായിട്ടുണ്ട്. അവയവം മുറിച്ചുമാറ്റുന്ന തോത് ഒാരോ വർഷവും 30 ശതമാനം കണ്ട് കുറച്ചുവരാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
6,000 പേരെ ഉൾക്കൊള്ളിച്ച് സൗദി സൊസൈറ്റി ഫോർ ഡയബറ്റീസ് ആൻഡ് എൻഡോക്ട്രിനോളജി കാമ്പയിൻ നടത്തിയിരുന്നു. ഇതിൽ 70 ശതമാനം പുരുഷൻമാരും 30 ശതമാനം വനിതകളുമാണ്. ആദ്യഘട്ട പരിശോധനകളിൽ തന്നെ 35 ശതമാനത്തിനും പൊണ്ണത്തടി ഉള്ളതായി കണ്ടെത്തി. 13 ശതമാനത്തിന് ഉയർന്ന രക്ത സമ്മർദം. 600 പേർക്ക് ഉയർന്ന പ്രമേഹനിലയും. ബഹുഭൂരിപക്ഷം പേരും കൃത്യമായി വ്യായാമം ചെയ്യുന്നില്ല. 2015 ലെ പഠനങ്ങളിൽ സൗദിയിൽ പ്രമേഹ രോഗികളുടെ എണ്ണം 38 ലക്ഷമായിരുന്നു. 23,420 പേരാണ് ഇൗ കാരണം കൊണ്ട് ഒാരോവർഷവും മരിച്ചിരുന്നത്. ഉയർന്ന പ്രമേഹനിലയുള്ള ഒരാളുടെ ചികിത്സക്കായി 1,145 ഡോളറും പ്രതിവർഷം ചെലവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.