അൽഅഹ്സ: ഈ മാസം മൂന്നിന് അൽഅഹ്സയിലെ സനാഇയയിൽ താമസസ്ഥലത്ത് ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായി മരിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദേവദാസിെൻറ മൃതദേഹം നാട്ടിൽ സംസ്കരിച്ചു. കഴിഞ്ഞദിവസം രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ഉച്ചയോടെ കൊല്ലം കരുനാഗപ്പള്ളിയിലെ വീട്ടിലെത്തിച്ച് സംസ്കാരിച്ചു. അമ്മ: ഭാരതി, ഭാര്യ: ലേഖ, മക്കൾ: ദൃശ്യ, ദേവനന്ദു. പിതാവ് ബാലകൃഷ്ണൻ മൂന്ന് മാസം മുമ്പ് മരണപ്പെട്ടു. 24 വർഷമായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്നു ദേവദാസ്. കഴിഞ്ഞ 14 വർഷമായി അൽഅഹ്സ സനാഇയയിലെ അൽ ഇബ്രാഹിം ഓട്ടോമൊബൈൽ വർക്ക്ഷോപ്പിലാണ് ജോലി ചെയ്തിരുന്നത്. ദേവദാസ് സൗമ്യനും തെൻറ പ്രിയപ്പെട്ട തൊഴിലാളിയുമായിരുന്നുവെന്ന് തൊഴിലുടമ ഇബ്രാഹിം അൽ ഇബ്രാഹിം പറഞ്ഞു.
സാമൂഹികപ്രവർത്തകൻ കൂടിയായ ദേവദാസ് ഒ.ഐ.സി.സി അൽഅഹ്സ സനാഇയ ഏരിയാ എക്സിക്യൂട്ടീവ് മെമ്പറായിരുന്നു. അൽഹസ അമീർ സഈദ് ബിൻജലവി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഒ.ഐ.സി.സി കൺവീനർ കൊല്ലം നവാസിെൻറ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചത്. വിമാനത്താവളത്തിൽ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾക്കൊപ്പം ഒ.ഐ.സി.സി ഭാരവാഹികളായ ഫൈസൽ വാച്ചാക്കൽ, നവാസ് കൊല്ലം, ശാഫി കുദിർ, നിസാം വടക്കേകോണം, റഫീഖ് സനാഇയ, മൊയ്തു അടാടി, ലിജു വർഗീസ്, അനീഷ് എന്നിവരും എത്തിയിരുന്നു. കരുനാഗപ്പള്ളി എം.എൽ.എ സി.ആർ. മഹേഷ്, അൽഅഹ്സ ഒ.ഐ.സി.സി ജീവകാരുണ്യ വിഭാഗം കൺവീനർ പ്രസാദ് കരുനാഗപ്പള്ളി, ഹുഫൂഫ് ഒ.ഐ.സി.സി മുൻ പ്രസിഡൻറ് മന്മഥൻ ചവറ എന്നിവരും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളിൽ ഇടപെടൽ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.