ദമ്മാം: ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (ഡിഫ) സംഘടിപ്പിക്കുന്ന ഡിഫ സൂപ്പർ കപ്പിൽ അഡിഡ, എം.യു.എഫ്.സി, ഫീനിക്സ്, യങ് സ്റ്റാർ ടീമുകൾ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. റാക്കയിലെ അൽയമാമ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ കെപ്വ എഫ്.സിക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു അഡിഡയുടെ വിജയം. 14ാം മിനിറ്റിൽ ഷഫീഖ് ആദ്യ ഗോൾ സ്കോർ ചെയ്തപ്പോൾ, 23, 28 മിനിറ്റുകളിൽ ജിംഷാദ് രണ്ട് ഗോളുകൾ കൂടി നേടി വിജയം ഉറപ്പിച്ചു. ജിംഷാദാണ് കളിയിലെ താരം.
രണ്ടാം മത്സരത്തിൽ എം.യു.എഫ്.സി രണ്ട് ഗോളുകൾക്കാണ് ഇംകോ അൽഖോബാറിനെ പരാജയപ്പെടുത്തിയത്. മലബാർ യുനൈറ്റഡിനായി മ അജ്ലാനും ,വിഷ്ണു കൊണ്ടോട്ടിയും സ്കോർ ചെയ്തു. അജ്ലാനാണ് മാൻ ഓഫ് ദി മാച്ച്. മൂന്നാം മത്സരത്തിൽ നിശ്ചിത സമയത്ത് ഫീനിക്സ് സ്പോർട്സ് ക്ലബ്ബും ഡി.എഫ്.സി ഖത്വീഫും മൂന്ന് വീതം ഗോളുകൾ നേടി സമനില പാലിച്ചപ്പോൾ ടൈബ്രേക്കറിലൂടെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഫീനിക്സ് ജയിച്ചു.
ഡി.എഫ്.സിക്കായി സജിമോൻ രണ്ട് ഗോളുകൾ നേടിയപ്പോൾ ലിബിൻ ഒരു ഗോൾ നേടി. ഫീനിക്സിനായി മുഷ്ഫിഖ് രണ്ട് ഗോളുകൾ സ്കോർ ചെയ്തപ്പോൾ ലാമിസ് ഒരു ഗോൾ നേടി. വെള്ളിയാഴ്ച നടന്ന അവസാന കളിയിൽ യങ് സ്റ്റാർ ടയോട്ട ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് റെയിൻബോ എഫ്.സിയെ പരാജയപ്പെടുത്തി. ടയോട്ടക്കായി സലു സലീം നാല് ഗോളുകൾ നേടിയപ്പോൾ, ഷഹീൽ ഷംസുദ്ദീൻ ഒരു ഗോൾ നേടി. റെയിൻബോക്കായി അബുവാണ് ആശ്വാസ ഗോൾ നേടിയത്.
വിവിധ മത്സരങ്ങളിൽ ജിംഷാദ് (അഡിഡ), അജ് ലാൻ (എം.യു.എഫ്.സി), മുഷ്ഫിഖ് (ഫിനിക്സ്), ഷഹീൽ (യങ് സ്റ്റാർ) എന്നിവർ കളിയിലെ കേമന്മാരായി. മാജിദ് അഹ്മദ് അൽ നാസ്, മുബാറക് കാക്കു, സുധീർ ഖാൻ ഐ വിഷൻ, അഷ്റഫ് അൾട്ടിമേറ്റ്, റിയാസ് പറളി, നാസർ വെളിയത്ത് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. ആസിഫ് മേലങ്ങാടി, ജുനൈദ് നീലേശ്വരം, റഹീം അലനല്ലൂർ, ഫവാസ് കലിക്കറ്റ്, ജലീൽ മലപ്പുറം, ഷമീം കുനിയിൽ, ഖലീൽ പൊന്നാനി, ശരീഫ് മാണൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.