അബ്ഷീറിൽ ഒരേ മൊബൈൽ നമ്പറിൽ വ്യത്യസ്ത അക്കൗണ്ടുകൾ തുറക്കാൻ കഴിയില്ല

ജിദ്ദ: സൗദിയിലെ സർക്കാർ സേവനങ്ങൾക്ക് വ്യക്തിപരമായി രജിസ്റ്റർ ചെയ്യാനുള്ള അബ്ഷീർ പ്ലാറ്റ്‌ഫോമിൽ ഒരേ മൊബൈൽ നമ്പർ ഉപയോഗിച്ച് വ്യത്യസ്ത ആളുകൾക്ക് അക്കൗണ്ട് തുടങ്ങാൻ സാധിക്കില്ല. ഓരോ അക്കൗണ്ടിനും മറ്റൊരു വ്യക്തിയുടെ അക്കൗണ്ടിനായി രജിസ്റ്റർ ചെയ്യാത്ത സ്വന്തം മൊബൈൽ നമ്പർ ഉണ്ടായിരിക്കണം.

മരിച്ച ആളുടെ അബ്ഷീർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യുന്നതിന് അവരുടെ മരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്യണമെന്നും അധികൃതർ അറിയിച്ചു. അബ്ഷീർ പ്ലാറ്റ്‌ഫോമിൽ നിന്നുള്ള സേവനങ്ങളെക്കുറിച്ച് അതിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ കഴിഞ്ഞ ആഴ്ച ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട അന്വേഷണങ്ങൾക്ക് മറുപടി നൽകിയപ്പോഴാണ് അധികൃതർ ഈ വിവരങ്ങൾ അറിയിച്ചത്.

സ്വദേശികളുടെ പാസ്പോര്ട്ട് പുതുക്കുന്നതിന് അവരുടെ പേരിലുള്ള ട്രാഫിക് ലംഘന പിഴകൾ അടച്ചിരിക്കണമെന്ന് നിബന്ധനയാണ്. തങ്ങളുടെ കീഴിലുള്ള ഒരു തൊഴിലാളിയെ അബ്ഷീർ അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്യാനായി പാസ്‌പോർട്ട് കമ്മ്യൂണിക്കേഷൻസ് സേവനത്തിലൂടെ അപേക്ഷ സമർപ്പിക്കുക്കണമെന്നും അധികൃതർ അറിയിച്ചു

Tags:    
News Summary - Different accounts cannot be opened on the same mobile number in Absher

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.