ജിദ്ദ: ആഭ്യന്തര ഹജ്ജ് തീർഥാടകരോട് ഡിജിറ്റൽ കാർഡ് ഉപയോഗിക്കാൻ നിർദേശം. ആഭ്യന്തര സേവന സ്ഥാപനങ്ങൾക്ക് ഹജ്ജ്-ഉംറ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. എല്ലാ ആഭ്യന്തര തീർഥാടകരും തങ്ങളുടെ മൊബൈൽ ഫോണുകളിൽ ഡിജിറ്റൽ കാർഡ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ആഭ്യന്തര തീർഥാടക കമ്പനികളുടെ കോഓഡിനേറ്റിങ് കൗൺസിൽ വ്യക്തമാക്കി.
പുണ്യസ്ഥലങ്ങൾക്കുള്ളിൽ സഞ്ചരിക്കുന്നതിനും മസ്ജിദുൽ ഹറാമിലെ പ്രവേശനത്തിനും ഇത് ആവശ്യമാണ്. ചില സ്ഥലങ്ങളിൽ ആവശ്യമാകുമ്പോൾ ഡിജിറ്റൽ കാർഡ് കാണിക്കേണ്ടതുണ്ട്. നുസ്ക് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് അതിലൂടെ ഡിജിറ്റൽ കാർഡ് ആക്ടിവേറ്റ് ചെയ്യേണ്ടതാണെന്നും കൗൺസിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.