ജിദ്ദ: മക്ക മസ്ജിദുൽ ഹറാമിലെ പ്രഭാഷണങ്ങളുടെയും പഠന ക്ലാസുകളുടെയും ഡിജിറ്റൽ സംപ്രേഷണത്തിന് ഇരുഹറം കാര്യാലയത്തിന് കീഴിൽ ഒരുക്കം പൂർത്തിയായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർഥികളുടെയും ഗവേഷകരുടെയും മുഴുവൻ ഗ്രൂപുകളിലേക്കും ഹറം സന്ദേശം എത്തിക്കുക ലക്ഷ്യമിട്ടാണിത്.
പഠന ക്ലാസുകൾ ഡിജിറ്റൽ ഇലക്ട്രോണിക് പകർപ്പുകളാക്കി സംരക്ഷിക്കുന്നതിനുള്ള ആധുനിക മാർഗങ്ങൾ ഉപയോഗിച്ചാണ് ഇത് നടപ്പാക്കുന്നത്. ഇരുഹറം കാര്യാലയത്തിന്റെ പ്ലാറ്റ്ഫോമായ ‘മനാറത്ത് അൽ ഹറമൈൻ’ പ്ലാറ്റ്ഫോം വഴിയോ അല്ലെങ്കിൽ മിക്സ്ലർ ലൈവ് ഓഡിയോ ബ്രോഡ്കാസ്റ്റ് ലിങ്ക് വഴിയോ ആളുകൾക്ക് അപ്ലോഡ് ചെയ്യാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.