ജിദ്ദ: തൊഴിലാളികളോട് ഏതെങ്കിലും തരത്തിലുള്ള വിവേചനം തൊഴിലുടമ കാണിക്കുകയാണെങ്കിൽ അത് നിയമലംഘനമായി കണക്കാക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
വിവേചന ലംഘനം നടത്തിയാൽ തൊഴിലുടമയോട് പരാതിപ്പെടാൻ തൊഴിലാളിക്ക് അവകാശമുണ്ട്. മന്ത്രാലയത്തിന്റെ ഏകീകൃത സംവിധാനത്തിലൂടെ അത് സംബന്ധിച്ച് പരാതി സമർപ്പിക്കാം. പരാതി മന്ത്രാലയം പരിശോധിക്കുമെന്നും ട്വിറ്റർ വഴി ഒരാളുടെ അന്വേഷണത്തിന് മറുപടിയായി മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു. തൊഴിലുടമ ശമ്പളം നൽകുന്നതിൽ കാലതാമസം വരുത്തുന്നതും നിയമലംഘനമാണ്. ഇക്കാര്യത്തിലും തൊഴിലാളിക്ക് പരാതി നൽകാമെന്നും മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.