ദമ്മാം: കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി പ്രവിശ്യയിലെ വിവിധ സെന്‍ട്രല്‍ കമ്മിറ്റികള്‍ മുഖേന ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. കോവിഡ് കാല സന്നദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ നല്കി മലബാര്‍ ഗോള്‍ഡ് ഗ്രൂപ് കൈമാറിയ ഭക്ഷ്യ വസ്തുക്കളാണ് നൂറിലേറെ പേർക്ക് വിതരണം ചെയ്തത്.
ഖഫ്ജി, ജുബൈല്‍, ഖത്തീഫ്, റഹീമ, അല്‍അഹ്സ, ദമ്മാം, അല്‍ഖോബാര്‍, തുഖ്ബ തുടങ്ങിയ വിവിധ കേന്ദ്ര കമ്മിറ്റികളിലൂടെയാണ് കിറ്റുകളെത്തിച്ചത്. കിറ്റ് വിതരണം സിദ്ദീഖ് പാണ്ടികശാലക്ക് കൈമാറി കിഴക്കന്‍ പ്രവിശ്യ പ്രസിഡൻറ് മുഹമ്മദ് കുട്ടി കോഡൂര്‍ ഉദ്ഘാടനം ചെയ്തു.
പ്രവിശ്യ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍, മാമു നിസാര്‍, സിറാജ് ആലുവ, മലബാര്‍ ഗോള്‍ഡ് റീജനല്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടിവ് മുഹമ്മദ് സിയാദ്, രാംദാസ് ഒടുങ്ങാട്ട് നെസ്റ്റോ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.