ഗസ്സയിലെ ജനതയെ ആട്ടിപ്പായിക്കരുത്​ -ഒ.​െഎ.സി

ജിദ്ദ: ഗസ്സയിലെ ജനതയെ യുദ്ധത്തി​െൻറ പേര്​ പറഞ്ഞ്​ അവിടെനിന്ന്​ ആട്ടിപ്പായിക്കാനുള്ള അധിനിവേശകരുടെ ആഹ്വാനങ്ങളെ ഇസ്​ലാമിക രാജ്യങ്ങളുടെ കൂട്ടായ്​മയായ ഒ.​െഎ.സിയും തള്ളി. പിറന്നനാട്ടിൽനിന്ന്​ ആ ജനതയെ കുടിയിറക്കാനുള്ള ശ്രമങ്ങളെയും ഇസ്രായേൽ അധിനിവേശം രൂക്ഷമാക്കിയ മാനുഷിക പ്രതിസന്ധി അയൽരാജ്യങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങളെയും സമ്പൂർണമായി തള്ളിക്കളയുകയും അപലപിക്കുകയും ചെയ്യുന്നതായി ഒ.​െഎ.സി സെക്രട്ടറിയേറ്റി​െൻറ പ്രസ്​താവനയിൽ വ്യക്തമാക്കി.

ഗസ്സയിലേക്ക്​ വൈദ്യ, ദുരിതാശ്വാസ സാമഗ്രികളും അടിസ്ഥാന ആവശ്യങ്ങളും എത്തുന്നത് തടയുന്നതിനെതിരെയും പ്രതിഷേധിച്ചു. ഇത് കൂട്ടായ ശിക്ഷയും അന്താരാഷ്​ട്ര മാനുഷിക നിയമത്തി​െൻറ നഗ്​നമമായ ലംഘനവുമാണ്. ഫലസ്തീൻ ജനതയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണം എല്ലാ രൂപത്തിലും തടയാൻ അടിയന്തര നടപടി സ്വീകരിക്കാനും ഫലപ്രദമായ നടപടികൾ കൈക്കൊള്ളാനും അന്താരാഷ്​ട്ര സമൂഹത്തോടുള്ള ആഹ്വാനം പ്രസ്​താവനയിൽ ആവർത്തിച്ചു. ഗസ്സക്ക്​ അടിസ്ഥാന ആവശ്യങ്ങൾ ലഭ്യമാക്കുന്നതിന് മാനുഷിക ഇടനാഴികൾ തുറക്കണമെന്നും ഒ.​െഎ.സി ഊന്നിപ്പറഞ്ഞു.

വടക്കൻ ഗസ്സയിലെ താമസക്കാരോട് അവരുടെ വീടുകൾ ഒഴിഞ്ഞ് തെക്കോട്ട് പോകണമെന്ന് ഇസ്രായേൽ സൈന്യത്തി​െൻറ ആഹ്വാനത്തെ സൗദി അറേബ്യയും മുസ്​ലിംവേൾഡ്​ ലീഗും നേരത്തെ തള്ളിപ്പറഞ്ഞിരുന്നു​. ആഹ്വാനത്തിനെതിരെ വിവിധ അന്താരാഷ്​ട്ര മാനുഷിക സംഘടനകളും പ്രതിഷേധവുമായി രംഗ​ത്തെത്തിയിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.