'പൊലിയരുത് ആത്മ വിശ്വാസം'; സൈൻ ജിദ്ദ ഡെലിഗേറ്റ്സ് മീറ്റ് നാളെ

ജിദ്ദ: സൈൻ ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 'പൊലിയരുത് ആത്മ വിശ്വാസം' എന്ന ശീർഷകത്തിൽ നടക്കുന്ന ഡെലിഗേറ്റ്സ് മീറ്റ് വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് ഏഴിന് സീസൺസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി അബീർ മെഡിക്കൽ ഗ്രൂപ്പ്‌ ചെയർമാൻ മുഹമ്മദ്‌ ആലുങ്ങൽ ഉദ്ഘാടനം ചെയ്യും.

വികസനത്തിന്റെ പുതിയ പാതയിൽ മുന്നോട്ട് കുതിക്കുന്ന സൗദി അറേബ്യയിൽ പ്രവാസികളെ കാത്തിരിക്കുന്ന വിപുലമായ അവസരങ്ങളെക്കുറിച്ച് പ്രമുഖ സൗദി മാധ്യമ പ്രവർത്തകൻ ഖാലിദ് അൽ മഈന, സൈൻ എക്സിക്യൂട്ടീവ് ഡയറക്ടർ റാഷിദ്‌ ഗസ്സാലി, മുഹമ്മദ്‌ ബാഷമ്മാഖ്, വി. ടി നിഷാദ്, ഡോ. ഇസ്മായിൽ മരിതേരി, കെ.സി അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിക്കും. ജിദ്ദയിലെ മത, രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ സംഘടനകളുടെയും വിവിധ കൂട്ടായ്മകളുടെയും ക്ഷണിക്കപ്പെട്ട പ്രതിനിധികൾ ആയിരിക്കും പരിപാടിയിൽ പങ്കെടുക്കുകയെന്നും ഭാരവാഹികൾ അറിയിച്ചു.

;ശറഫിയ്യ അബീർ മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ സൈൻ ജിദ്ദ ചാപ്റ്റർ ഡയറക്ടർ വി.പി ഹിഫ്സുറഹ്മാൻ, കോഓർഡിനേറ്റർ മുഹമ്മദ്‌ സാബിത്ത്, ട്രഷറർ എൻ.എം ജമാലുദ്ധീൻ, അബീർ ഗ്രൂപ്പ്‌ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അഹ്‌മദ് ആലുങ്ങൽ, സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ ഡോ. മുഹമ്മദ്‌ ഇമ്രാൻ, സൈൻ ജിദ്ദ എക്സിക്യൂട്ടീവ് അംഗങ്ങളായ നാസർ വെളിയങ്കോട്, അഷ്‌റഫ്‌ പൊന്നാനി, കെ.സി അബ്ദുറഹ്മാൻ, കെ.എം ഇർഷാദ്, അഷ്‌റഫ്‌ കോയിപ്ര, വി. ഷമീം തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - 'Do not lose self-confidence'; Sign Jeddah Delegates Meet Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.