അബ്​ദുൽ റസാഖ്, വാവൂർ യാംബു, 0567119073

പരിസ്ഥിതിയെ പരിതാപകരമായ സ്ഥിതിയിലേക്ക് തള്ളരുത്

പ്രകൃതിയ​ുടെ പ്രാധാന്യവും അതിനെ സംരക്ഷിക്കേണ്ടതി​െൻറ ആവശ്യകതയും നശിപ്പിക്കുന്നതി​െൻറ ദൂഷ്യഫലങ്ങളും പരിസ്ഥിതി നാശത്തിനെതിരായ നിയമനടപടികളുമൊക്കെ വ്യക്തമാക്കുന്ന കൃത്യമായ നിയമവ്യവസ്ഥ. 1986ലാണ് നമ്മുടെ രാജ്യത്ത് ഇത് പ്രാബല്യത്തിലാകുന്നത്. ഈയിടെ കേന്ദ്ര പരിസ്ഥിതി–വനം വകുപ്പ് വിജ്ഞാപനമായി പുറത്തിറക്കിയ പുതിയ പരിസ്ഥിതി ആഘാതപഠനം (ഇ.​െഎ.എ) ഒട്ടനവധി സംശയങ്ങൾക്കും അഭ്യൂഹങ്ങൾക്കും ഇടവരുത്തുന്ന ഒന്നാണ്. 2006ൽ ചെറിയ മാറ്റങ്ങളോടെ അംഗീകരിച്ച ഇ.ഐ.എ പോളിസിയാണ് ഇന്നും രാജ്യത്ത് തുടർന്നുകൊണ്ടിരിക്കുന്നത്. എന്നാൽ, അതിൽനിന്ന്​ വിഭിന്നമായതും ഒട്ടേറെ പ്രതിസന്ധികൾ പരിസ്ഥിതിക്ക് വരുത്തിവെച്ചേക്കാവുന്നതുമാണ് 2020ൽ ഇപ്പോൾ കരട് രേഖയായി പുറത്തിറക്കിയ പുതിയ പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട്. നിലവിലെ നിയമങ്ങളെ കൂടുതൽ ലഘൂകരിച്ച് വ്യവസായ വാതിലുകൾ തുറന്നിടാനാണ് ഗവൺമെൻറ്​ ശ്രമിച്ചുകൊണ്ടിരിക്കുന്നതെങ്കിലും ഇത് രാജ്യ പുരോഗതിക്കപ്പുറം വലിയ തോതിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങളാണ് ക്ഷണിച്ചുവരുത്തുക.

രാജ്യത്തെ വ്യവസായശാലകളിൽനിന്നും അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്ന കാർബൺ ഡൈ ഓക്സൈഡുകൾ മുതൽ മനുഷ്യജീവനുകളുടെ നിലനിൽപ് പോലും ചോദ്യം ചെയ്യപ്പെടും വിധമുള്ള അപകടകരമായ രാസമാലിന്യങ്ങൾ വരെ കൈകാര്യം ചെയ്യപ്പെടേണ്ട രീതിയും പുതിയ നിർമിതികളും ഖനനങ്ങളും പ്രകൃതിക്ക് വരുത്തിവെച്ചേക്കാവുന്ന ഭവിഷ്യത്തുകളും പഠന വിധേയമാക്കി അനുമതി നൽകുന്ന പ്രക്രിയ ലഘൂകരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. പരിസ്ഥിതി ലോലപ്രദേശങ്ങളിൽ ഒരുവിധത്തിലുള്ള പദ്ധതികളും വ്യവസായങ്ങളും വരരുതെന്ന കസ്തൂരി രംഗൻ റിപ്പോർട്ടും മാധവ് ഗാഡ്‌ഗിൽ റിപ്പോർട്ടും നിലനിൽക്കുന്ന രാജ്യത്ത് ഉദ്യോഗസ്ഥ-അധികാര ലോബികളുടെ അനാവശ്യ ഇടപെടലുകൾ കാരണം പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന സംരംഭങ്ങൾ അശാസ്ത്രീയമായ രീതിയിൽ പ്രവർത്തിക്കുന്നതി​െൻറ ഭാഗമായിട്ടാണ് പ്രകൃതി ദുരന്തങ്ങൾ ഇടക്കിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്. മലയോര പ്രദേശങ്ങളിലെ ഉരുൾപൊട്ടലുകൾ ഹൈറേഞ്ച് മേഖലകളിലെ മണ്ണിടിച്ചിൽ തുടങ്ങിയവയൊക്കെ ഇതിന് ഉദാഹരണങ്ങളാണ്.

കേരളത്തിലെ രാജമല ദുരന്തവും കഴിഞ്ഞ പ്രളയകാലത്തെ മലബാറിലെ മലയോര പ്രദേശങ്ങളിലുള്ള ഉരുൾപൊട്ടലും അതുമൂലം രൂപപ്പെട്ട പ്രളയവും നമുക്ക് മറക്കാറായിട്ടില്ല. പുതിയ ഇ.​െഎ.എ പോളിസി പ്രകാരം പുതിയ സംരംഭങ്ങൾ തുടങ്ങി രണ്ട് വർഷത്തിനുള്ളിൽ പരിസ്ഥിതി വകുപ്പി​െൻറ ക്ലിയറൻസ് നേടിയാൽ മതി. ഇത് പരിസ്ഥിതിയെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് കണ്ടറിയേണ്ടി വരും. ഏതെങ്കിലും ഒരു നാട്ടിൽ വ്യവസായശാലയോ വലിയ പദ്ധതിയോ വന്നാൽ സമീപവാസികൾക്ക് അഭിപ്രായവും പരാതിയും ഒക്കെ നൽകുന്നതിന് വേണ്ടി 30 ദിവസത്തെ സമയം അനുവദിച്ചിരുന്നുവെങ്കിലും പുതിയ പോളിസി പ്രകാരം 20 ദിവസം മാത്രമേ അനുവദിക്കുന്നുള്ളൂ. വർഷത്തിൽ രണ്ടു തവണ നൽകിപ്പോന്നിരുന്ന പരിസ്ഥിതി നോ ഒബ്‌ജക്‌ഷൻ റിപ്പോർട്ട് വർഷത്തിൽ ഒരിക്കൽ മതിയെന്നാണ് പുതിയ പോളിസി പറയുന്നത്. സ്ട്രാറ്റജി േപ്രാജക്ടുകൾക്ക് പരിസ്ഥിതി ക്ലിയറൻസ് ആവശ്യമേ ഇല്ലെന്നാണ് പുതിയ നിയമം. 20,000 ചതുരശ്ര മീറ്റർ വിസ്‌തൃതിയിൽ ഉള്ള പ്രോജക്ടുകൾ ചെറിയ േപ്രാജക്​ടുകളുടെ ഗണത്തിലായിരുന്നു ഇതുവരെ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ പുതിയ പോളിസിയിൽ അത് ഒരു 1,50,000 ചതുരശ്ര മീറ്റർ ആക്കി ഉയർത്തി. തത്ത്വത്തിൽ ഭൂരിഭാഗം േപ്രാജക്ടുകളും ചെറിയ പ്രോജക്ട്​ എന്ന മാർജിനിലേക്ക് നീങ്ങി. കൂടുതൽ പഠനങ്ങളും കടമ്പകളുമില്ലാതെ ആർക്കും എവിടെയും പ്രോജക്റ്റുകൾ തുടങ്ങാം എന്ന നിലയിലായി. ഭൂമിയെയും അതി​െൻറ സൗന്ദര്യത്തെയും നശിപ്പിച്ചുകൊണ്ടുള്ള ഏതു തരത്തിലുള്ള വികസനങ്ങളും പ്രകൃതിക്ക് ക്ഷീണം വരുത്തും. അതോടൊപ്പം കാലം ദർശിക്കാത്ത വിധമുള്ള പ്രകൃതി ക്ഷോഭങ്ങൾക്ക് നാം ഇരയാവേണ്ടിയും വരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.