റിയാദ്: ഭീകരതക്കെതിരെ മുസ്ലിം രാഷ്ട്രങ്ങളിലെ നേതാക്കൾ ഒന്നിക്കണമെന്ന ആഹ്വാനവുമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. സൗദി സന്ദർശനത്തിെൻറ ഭാഗമായി നടന്ന മുസ്ലിം രാഷ്ട്ര നേതാക്കളുടെ ഉച്ചകോടിയിലായിരുന്നു ട്രംപിെൻറ ആഹ്വാനം. സമ്മേളനത്തിൽ 50 മുസ്ലിം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പെങ്കടുത്തു.
ഇസ്ലാമിനെക്കുറിച്ച് പ്രതീക്ഷാനിർഭരമായ കാഴ്ചപ്പാടാണുള്ളതെന്നും ട്രംപ് പറഞ്ഞു. മതത്തിെൻറ പേരിൽ നടക്കുന്ന അക്രമങ്ങളെ ട്രംപ് വിമർശിച്ചു. ഭീകരതക്കെതിരായ പോരാട്ടം മതങ്ങൾ തമ്മിലുള്ള യുദ്ധമല്ല. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണത്. മനുഷ്യജീവനുകൾ ഹനിക്കുന്ന പ്രാകൃതരായ ഒരുകൂട്ടം ക്രിമിനലുകൾക്കെതിരെയാണ് ഇൗ പോരാട്ടം.
തീവ്രവാദത്തിെൻറ പാതയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ നിങ്ങളുടെ ജീവിതം ശൂന്യമായി. ക്ഷണിക കാലം നിലനിൽക്കുന്നത് മാത്രമായി അത് മാറും. മരിച്ചു കഴിഞ്ഞാലും ശാന്തികിട്ടില്ല -ട്രംപ് കൂട്ടിച്ചേർത്തു. തീവ്രവാദത്തിന് ഇരയാവുന്നവരില് 90 ശതമാനവും മുസ്ലിംകളാണ്. മധ്യപൗരസ്ത്യ മേഖലയിലെ സുന്ദരമായ ഭൂപ്രദേശത്തുനിന്ന് ജനങ്ങള്‍ അഭയം തേടി ലോകത്തിന്‍െറ വിവിധഭാഗങ്ങളിലേക്ക് പ്രവഹിക്കുകയല്ല, ഈ പ്രദേശത്ത് സുരക്ഷിതത്വം പുന:സ്ഥാപിക്കുകയാണ് അനിവാര്യം. ലോകത്തെ മൂന്ന് സെമിറ്റിക്ക് മതങ്ങളുടെ ആസ്ഥാന രാജ്യങ്ങളിലും ഈ പര്യടനത്തില്‍ ഞാന്‍ സന്ദര്‍ശിക്കുന്നത് ഈ ലക്ഷ്യത്തോടെയാണെന്ന് ട്രംപ് പറഞ്ഞു. അറബ് ലോകത്തെ ജനങ്ങളില്‍ 65 ശതമാനവം യുവാക്കളാണ്. അവര്‍ക്ക് ജീവിതത്തില്‍ വലിയ പ്രതീക്ഷകളാണുള്ളത്. അത് പുലരണമെങ്കില്‍ തീവ്രവാദത്തെ ചെറുത്തുതോല്പിക്കാന് നമുക്കാവണം. ഇറാന് മേഖലയില്‍ പ്രശ്നം സൃഷ്ടിക്കുന്നതിന്െറയും തീവ്രവാദത്തെ പിന്തുണക്കുന്നതിന്െറയും തെളിവാണ് യമന്‍, സിറിയ പ്രശ്നങ്ങള്‍. ഇതിലൂടെ സിറിയ ഐ.എസിന്‍െറ കേന്ദ്രമായിത്തീര്ന്നും. ഇതിന്‍െറ തകര്‍ക്കാന്‍ 59 മിസൈലുകളാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന വിക്ഷേപിച്ചത്. ജനങ്ങള്‍ക്ക് സുരക്ഷിതത്വവും നിര്‍ഭയമായി ആരാധന നടത്താനുള്ള അവസരവും സൃഷ്ടിക്കപ്പെടമെന്നും അതിന് നാം ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നും ട്രംപ് വ്യക്തമാക്കി.
ഇസ്രായേലിലേക്കാണ് ട്രംപിെൻറ അടുത്ത പര്യടനം. ആറു മുസ്ലിം രാജ്യങ്ങൾക്ക് യു.എസിലേക്ക് യാത്രാവിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ട്രംപിെൻറ ഉത്തരവ് കോടതി മരവിപ്പിച്ച് രണ്ടു മാസത്തിനുശേഷമാണ് പ്രസംഗെമന്നത് ശ്രദ്ധേയമാണ്. ട്രംപിെൻറ നിലപാടിലുണ്ടായ മാറ്റമാണ് ഇതു സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.