ജിദ്ദ: പ്രതിരോധ മന്ത്രാലയത്തിലെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിെൻറ അടിസ്ഥാനത്തിൽ സൗദി സംയുക്ത സേന കമാൻഡർ ലഫ്റ്റനൻറ് ജനറൽ ഫഹദ് ബിൻ തുർക്കി ബിൻ അബ്ദുൽ അസീസ് ആലു സുഉൗദിനെ സർവിസിൽ നിന്ന് പിരിച്ചുവിടാനും അൽജൗഫ് ഡെപ്യൂട്ടി ഗവർണർ അമീർ അബ്ദുൽ അസീസ് ബിൻ ഫഹദ് ബിൻ തുർക്കി ബിൻ അബ്ദുൽ അസീസിനെ തൽസ്ഥാനത്ത് നിന്നു മാറ്റാനും സൽമാൻ രാജാവ് ഉത്തരവിട്ടു. ഇരുവരെയും സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ സിവിൽ, സൈനിക ഉദ്യോഗസ്ഥരേയും അന്വേഷണ വിധേയരാക്കണമെന്നും രാജാവ് ഉത്തരവിട്ടുണ്ട്.
പ്രതിരോധ മന്ത്രാലയത്തിലെ സാമ്പത്തിക ഇടപാടിൽ സംശയം തോന്നിയതിനെ തുടർന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ആണ് അഴിമതി വിരുദ്ധ അതോറിറ്റിയോട് സംഭവം അന്വേഷിക്കാൻ ആവശ്യപ്പെട്ടത്. അന്വേഷണത്തിൽ സംയുക്തസേന കമാൻഡർ ലഫ്റ്റനൻറ് ജനറൽ ഫഹദ് ബിൻ തുർക്കി ബിൻ അബ്ദുൽ അസീസ്, അൽജൗഫ് ഡെപ്യൂട്ടി ഗവർണർ അമീർ അബ്ദുൽ അസീസ് ബിൻ ഫഹദ് ബിൻ തുർക്കി ബിൻ അബ്ദുൽ അസീസ് എന്നിവർക്കും ഏതാനും സിവിൽ, സൈനിക രംഗത്തെ ഉദ്യോഗസ്ഥർക്കും ബന്ധമുള്ളതായി അതോറിറ്റി കണ്ടെത്തിയതായും ഇതിെൻറ അടിസ്ഥാനത്തിലാണ് നടപടിയെന്നും രാജകീയ ഉത്തരവിൽ പറയുന്നു. കൂടാതെ യൂസുഫ് ബിൻ റാഖാൻ ബിൻ ഹിന്ദി അൽഉതൈബി, മുഹമ്മദ് ബിൻ അബ്ദുൽ കരീം ബിൻ മുഹമ്മദ് അൽഹസൻ, ഫൈസൽ ബിൻ അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് അജ്ലാൻ, മുഹമ്മദ് ബിൻ അലി ബിൻ മുഹമ്മദ് എന്നീ ആളുകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.
അഴിമതി വിരുദ്ധ അതോറിറ്റി സംഭവവുമായി ബന്ധപ്പെട്ട സിവിൽ, സൈനിക രംഗത്തെ എല്ലാവരെയും ചോദ്യം ചെയ്യുകയും അവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നും റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നും രാജകൽപനയിലുണ്ട്. സംയുക്ത സേനയുടെ പകരം ചുമതല ഡെപ്യൂട്ടി ചീഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനൻറ് ജനറൽ മുത്ലഖ് ബിൻ സാലിം ബിൻ മുത്ലഖ് അൽഅസ്മഇന് കൈമാറിയതായും രാജകീയ ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.