?????? ???. ?????? ????????? ????? ????? ???????????? ?????? ????????????????

കോൺസൽ ഡോ. ഇർഷാദ് അഹമ്മദിന് മീഡിയ ഫോറം യാത്രയയപ്പ് നൽകി

ജിദ്ദ:  ദൽഹി വിദേശ മന്ത്രാലയത്തിലേക്ക് മടങ്ങുന്ന ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പ്രസ്, ഇൻഫർമേഷൻ ആൻറ് കൾച്ചറൽ അഫയേഴ്സ് കോൺസൽ ഡോ. ഇർഷാദ് അഹമ്മദിന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം യാത്രയയപ്പ് നൽകി.  പ്രസിഡൻറ് പി.എം. മായിൻകുട്ടിയും ജനറൽ സെക്രട്ടറി സാദിഖലി തുവ്വൂരും മീഡിയ ഫോറത്തിെൻറ ഉപഹാരം സമ്മാനിച്ചു.  ഹസൻ ചെറൂപ്പ, അബ്ദുറഹ്മാൻ വണ്ടൂർ, സി.കെ. ശാക്കിർ, ജലീൽ കണ്ണമംഗലം, ജാഫറലി പാലക്കോട്, കബീർ കൊണ്ടോട്ടി തുടങ്ങിയവർ സംബന്ധിച്ചു. 
ജിദ്ദയിലെ പത്രപ്രവർത്തകരെല്ലാം തനിക്ക് ഒരു വിളിപ്പാടകലെയായിരുന്നുവെന്നും ഏതു കാര്യത്തിലും അവർ നൽകിയിരുന്ന സഹകരണം മറക്കാനാവാത്തതാണെന്നും യാത്രയയപ്പിന് നന്ദി പറഞ്ഞുകൊണ്ട് ഡോ. ഇർഷാദ് പറഞ്ഞു. ജിദ്ദയിലെ ഇന്ത്യൻ സമൂഹം ഉൗർജസ്വലരും സംഘടിതരും സഹകരണ മനോഭാവമുള്ളവരുമാണ്. അവരുടെ സേവനങ്ങൾ, പ്രത്യേകിച്ച്  പൊതുമാപ്പുപോലുള്ള സന്ദർഭങ്ങളിൽ പ്രയാസമനുഭവിക്കുന്നവർക്ക് ഒട്ടേറെ ആശ്വാസങ്ങൾ നൽകിയിട്ടുണ്ട്. ജിദ്ദയിലെ സേവന കാലം ഏറെ സന്തോഷം പകരുന്നതായിരുന്നുവെന്നും സംതൃപ്തിയോടെയാണ് മടക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മാസം അവസാനത്തോടെ ദൽഹിയിലേക്കു മടങ്ങുന്ന ഡോ. ഇർഷാദിന് പകരമായി വൈ.കെ. ശുക്ല സ്ഥാനമേൽക്കും. 
Tags:    
News Summary - Dr. Irshad ahammed, Indian consulate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.