പ്ര​വാ​സി സ​മ്മാ​ന്‍ പു​ര​സ്‌​കാ​ര ജേ​താ​വ് ഡോ. ​സി​ദ്ദീ​ഖ് അ​ഹ​മ്മ​ദി​നെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ലോ​ക കേ​ര​ള​സ​ഭ കൂ​ട്ടാ​യ്‌​മ ഭാ​ര​വാ​ഹി​ക​ൾ അ​നു​മോ​ദി​ക്കു​ന്നു 

ഡോ. ​സി​ദ്ദീ​ഖ് അ​ഹ​മ്മ​ദി​നെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ലോ​ക കേ​ര​ള​സ​ഭ അ​നു​മോ​ദി​ച്ചു

ദ​മ്മാം: ഈ ​വ​ർ​ഷ​ത്തെ പ്ര​വാ​സി സ​മ്മാ​ന്‍ പു​ര​സ്‌​കാ​ര ജേ​താ​വ് ഡോ. ​സി​ദ്ദീ​ഖ് അ​ഹ​മ്മ​ദി​നെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ലോ​ക കേ​ര​ള​സ​ഭ കൂ​ട്ടാ​യ്‌​മ ഭാ​ര​വാ​ഹി​ക​ൾ അ​നു​മോ​ദി​ച്ചു. കോ​വി​ഡ് ദു​രി​ത കാ​ല​ത്ത്, ദ​മ്മാ​മി​ൽ നി​ന്നും കേ​ര​ള​ത്തി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് നോ​ർ​ക്ക ചാ​ർ​ട്ടേ​ഡ്‌ വി​മാ​ന സ​ർ​വി​സു​ക​ൾ വി​ജ​യ​ക​ര​മാ​യി ന​ട​ത്താ​ൻ അ​ദ്ദേ​ഹം ന​ൽ​കി​യ സ​ഹാ​യ​ങ്ങ​ൾ​ക്ക് ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി അ​റി​യി​ച്ചു. സ​ഭ അം​ഗ​ങ്ങ​ളാ​യ ആ​ൽ​ബി​ൻ ജോ​സ​ഫ്, പ​വ​ന​ൻ, ഷാ​ജി മ​തി​ല​കം, ഹ​ബീ​ബ് ഏ​ലം​കു​ളം, നാ​സ് വ​ക്കം എ​ന്നി​വ​രും നോ​ർ​ക്ക ലീ​ഗ​ൽ ക​ൺ​സ​ൽ​ട്ട​ൻ​റു​മാ​രാ​യ അ​ഡ്വ. വി​ൽ‌​സ​ൺ തോ​മ​സ്, അ​ഡ്വ. ന​ജ്​​മു​ദ്ദീ​ൻ, നോ​ർ​ക്ക വ​ള​ൻ​റി​യ​ർ നി​സാം കൊ​ല്ലം എ​ന്നി​വ​രു​മാ​ണ് പ്ര​തി​നി​ധി സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

സൗ​ദി​യെ​ക്കൂ​ടാ​തെ വി​വി​ധ ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ വ്യ​വ​സാ​യ രം​ഗ​ത്ത് വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ഡോ. ​സി​ദ്ദീ​ഖ്‌ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന പ്ര​വാ​സി​ക​ള്‍ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ല്‍ എ​ന്നും മു​ന്‍പ​ന്തി​യി​ലാ​യി​രു​ന്നു. കോ​വി​ഡ്​ ബാ​ധ​യു​ടെ ദു​രി​ത​കാ​ല​ത്ത് ലോ​ക കേ​ര​ള​സ​ഭ കൂ​ട്ടാ​യ്മ മു​ൻ​കൈ എ​ടു​ത്തു രൂ​പ​വ​ത്​​ക​രി​ച്ച നോ​ർ​ക്ക ഹെ​ൽ​പ് ‌ഡെ​സ്‌​ക് പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ന​ട​ത്തി​യ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം ഒ​ട്ടേ​റെ സ​ഹാ​യ​ങ്ങ​ൾ വാ​ഗ്‌​ദാ​നം ചെ​യ്‌​തി​രു​ന്നു.

സൗ​ദി​യി​ൽ ആ ​സ​മ​യ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കി​ൽ 15 ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ളാ​ണ് നോ​ർ​ക്ക ഹെ​ൽ​പ് ഡെ​സ്‌​ക് വ​ഴി ഡോ. ​സി​ദ്ദീ​ഖ് അ​ഹ​മ്മ​ദി​െൻറ ഐ.​ടി.​എ​ല്‍ ട്രാ​വ​ൽ​സ് വ​ഴി നാ​ട്ടി​ലേ​ക്ക് പ​റ​ത്തി​യ​ത്. കോ​വി​ഡ് ദു​രി​ത​കാ​ല​ത്ത് ജോ​ലി​യോ ഭ​ക്ഷ​ണ​മോ ഇ​ല്ലാ​തെ വി​ഷ​മി​ച്ച പ്ര​വാ​സി​ക​ൾ​ക്കാ​യി, 30 ട​ണി​ല​ധി​കം ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ളാ​ണ് നോ​ർ​ക്ക ഹെ​ൽ​പ് ഡെ​സ്ക് വ​ഴി വി​ത​ര​ണം ചെ​യ്‌​ത​ത്‌. ആ ​സ​മ​യ​ത്തെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ച്​ വി​ജ​യ​ക​ര​മാ​യി സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്‌​ത ലോ​ക കേ​ര​ള​സ​ഭ കൂ​ട്ടാ​യ്‌​മ​യെ ഡോ. ​സി​ദ്ദീ​ഖ് അ​ഹ​മ്മ​ദും അ​ഭി​ന​ന്ദി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.