റിയാദ്: ശസ്ത്രക്രിയയിലൂടെ ഒരു വർഷം മുമ്പ് വിജയകരമായി വേർപിരിഞ്ഞ ഇറാഖി സയാമീസ് ഇരട്ടകളായ ഉമറിനെയും അലിയേയും കാണാൻ സയാമീസ് ശസ്ത്രക്രിയ സംഘം മേധാവി ഡോ. അബ്ദുല്ല അൽറബീഅ എത്തി. റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷ്ലിസ്റ്റ് ആശുപത്രി സന്ദർശിച്ചപ്പോഴായിരുന്നു ഈ സന്ദർശനം. നേരിട്ടുകണ്ട് ഇരട്ടകളുടെ ആരോഗ്യനില ഉറപ്പുവരുത്തുകയായിരുന്നു സന്ദർശന ലക്ഷ്യം. നെഞ്ചിന്റെ താഴ്ഭാഗവും വയറും ഒട്ടിച്ചേർന്ന് കരൾ, പിത്തരസം, കുടൽ എന്നിവ പങ്കിട്ട അവസ്ഥയിലായിരുന്ന ഈ സയാമീസുകളെ കഴിഞ്ഞ വർഷം ജനുവരി 12നാണ് സങ്കീർണമായ ശസ്ത്രക്രിയയിലൂടെ ഡോ. അബ്ദുല്ല റബീഅയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം വേർപ്പെടുത്തിയത്. ആറ് ഘട്ടങ്ങളിലായി 11 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ അന്ന് 27 കൺസൾട്ടൻറുമാർ, സ്പെഷ്ലിസ്റ്റുകൾ, നഴ്സിങ്, ടെക്നിക്കൽ ജീവനക്കാർ എന്നിവർ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.