റിയാദ്: നാടക കൂട്ടായ്മയായ റിയാദിലെ തട്ടകത്തിന് കീഴിലെ കളിക്കൂട്ടംചിൽഡ്രൻസ് തിേയറ്ററിെൻറ ആഭിമുഖ്യത്തിൽ പൂർണമായും കുട്ടികൾക്കായി രാജ്യാന്തര ഡിജിറ്റൽ നാടകമത്സരം 'നാട്ടകം 2020' എന്ന പേരിൽ സംഘടിപ്പിക്കുന്നു.
അഞ്ചു മിനുട്ട് ദൈർഘ്യമുള്ള ചെറിയ മലയാള നാടകങ്ങളാണ് ഈ ഏകപാത്ര നാടക മത്സരത്തിൽ അവതരിപ്പിക്കേണ്ടത്. തിരുത്താനുണ്ട് ചിലത്, നിറമുള്ള സ്വപ്നങ്ങൾ, പെൺജീവിതം എന്നീ മൂന്നു വിഷയങ്ങളിൽ ഒന്നിനെ അടിസ്ഥാനമാക്കിയായിരിക്കണം നാടകങ്ങൾ തയ്യാറാക്കേണ്ടത്.
ഒന്നും രണ്ടും സ്ഥാനങ്ങളിൽ വിജയം കരസ്ഥമാക്കുന്ന പ്രതിഭക്ക് സമ്മാനവും പ്രശംസാപത്രവും നൽകുന്നതാണ്. കൂടാതെ മികവ് പുലർത്തുന്ന മറ്റു മൂന്നു നാടകങ്ങൾക്ക് പ്രോത്സാഹന സമ്മാനവും പ്രശംസാപത്രവും നൽകും.
നാടകങ്ങൾ thattakamriyadh@gmail.com എന്ന ഇമെയിൽ വിലാസത്തിലൊ +91 91203 37733, +91 9747449943, +966 50 212 4762, +966 56 735 4121, +966 55 444 7567 എന്നീ വാട്സ് ആപ് നമ്പറുകളിലോ അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.