ജിദ്ദ: കോവിഡ് സംബന്ധമായ സംശയങ്ങൾക്ക് പ്രവാസി മലയാളികൾക്കും സംസ്ഥാന സർക്കാറിെൻ റ ‘ദിശ’ നമ്പറുകളിൽ ഏത് സമയവും വിളിക്കാമെന്ന് കോവിഡുമായി ബന്ധപ്പെട്ട സർക്കാറിെൻറ നോഡൽ ഓഫിസറായ ഡോ. അമർ ഫെറ്റ്ൽ പറഞ്ഞു. ജിദ്ദയിലെ നിലമ്പൂർ പ്രവാസികളുടെ കൂട്ടായ്മയായ ‘സ്വാൻ’ സംഘടിപ്പിച്ച വിഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യമുള്ള ശരീരം വൈറസുകളെ സ്വയം തുരത്തുമെന്നും അതിനാൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള വൈറ്റമിൻ ധാരാളം തരുന്ന നെല്ലിക്ക, പപ്പായ, പേരക്ക, മാതളം തുടങ്ങിയവ കൂടുതൽ കഴിക്കുന്നത് നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ഒരു പ്രാവശ്യം വൈറസിനെ തുരത്തിയ ശരീരത്തെ രണ്ടാമതും വൈറസ് ആക്രമിക്കുന്ന ഘട്ടത്തിൽ കൂടുതൽ എളുപ്പത്തിൽ ചെറുത്തുതോൽപിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
വിഡിയോ കോൺഫറൻസ് സൈഫുദ്ദീൻ വാഴയിൽ നിയന്ത്രിച്ചു. കെ.കെ. ഹംസ അധ്യക്ഷത വഹിച്ചു. അമീൻ നിലമ്പൂർ നന്ദി പറഞ്ഞു. കോവിഡ് സംശയങ്ങൾക്ക് വിളിക്കേണ്ട ‘ദിശ’യുടെ നമ്പറുകൾ: 0091 471 2552056, 0091 471 2309251, 253, 254, 255.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.